പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു. മഴ വില്ലനായതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ അംപയര്‍ തീരുമാനിച്ചത്.
മികച്ച ഫോമില്‍ ബാബര്‍ പാക് നായകന്‍ ബാറ്റിംഗ് തുടര്‍ന്നുകൊണ്ടിരിക്കെയാണ് മഴ മൂലം കളി അവസാനിപ്പിച്ചത്. കളി നിര്‍ത്തുമ്പോള്‍ 71 റണ്‍സായിരുന്നു താരം നേടിയിരുന്നത്.
പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുള്ളൂ എന്ന മട്ടിലായിരുന്നു ബാബര്‍. പിന്നെ അമാന്തിക്കാതെ സഹതാരങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂമിലായി താരത്തിന്റെ കളി.
പാക് താരങ്ങളുടെ ‘ഡ്രസ്സിംഗ് റൂമിലെ പോരാട്ട’ത്തിന്റെ വീഡിയോ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലാവുകയായിരുന്നു.
‘മഴ ഞങ്ങളുടെ കുട്ടികളെ മൈതാനത്ത് നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ അവരുടെ ഡ്രസ്സിംഗ് റൂമില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്,’ എന്ന ക്യാപ്ഷനോടെയാണ് പി.സി.ബി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മറ്റൊരു വീഡിയോയില്‍ ബാബര്‍ 10 വിക്കറ്റുകള്‍ സ്വന്തമാക്കിയതായും അവര്‍ പറയുന്നുണ്ട്.
‘ബാബര്‍ വാസ് ഓണ്‍ ഫയര്‍. 10 വിക്കറ്റുകള്‍ നേടിയതായാണ് അദ്ദേഹം അവകാശപ്പെടുന്നത്. ബിലാല്‍ ആസിഫിനെ മൂന്ന് തവണയാണ് താരം ഔട്ടാക്കിയത്,’ പി.സി.ബി പങ്കുവെച്ച് വീഡിയോയില്‍ പറയുന്നു.
രണ്ടാം ടെസ്റ്റില്‍ 188ന് 2 എന്ന നിലയില്‍ പാകിസ്ഥാന്‍ ബാറ്റിംഗ് തുടരവെയാണ് മഴ വില്ലനായെത്തിയത്.
പാകിസ്ഥാനും ബംഗ്ലാദേശും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 8 വിക്കറ്റുകള്‍ക്ക് ജയിച്ചാണ് പാകിസ്ഥാന്‍ പരമ്പരയില്‍ മുന്നിലെത്തിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയിട്ടും ബംഗ്ലാദേശ് തോല്‍വി വഴങ്ങുകയായിരുന്നു.