ഇസ്‌ലാമാബാദ്: കുട്ടിക്രിക്കറ്റിലെ വമ്പനടിക്കാരെ പിന്നിലാക്കി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഏറ്റവും വേഗത്തില്‍ ടി-20യില്‍ 7,000 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനായാണ് ബാബര്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.
കരീബിയന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിനേയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും പിന്തള്ളിയാണ് ബാബര്‍ ഈ നേട്ടം സ്വന്തമാക്കിയത്.
187 ഇന്നിംഗ്‌സിലാണ് ബാബര്‍ ഈ നാഴികക്കല്ല് താണ്ടിയത്. അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ഇതോടെ ഏറ്റവും വേഗത്തില്‍ 7,000 റണ്‍സ് അടിച്ചെടുത്ത ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ സ്ഥാനക്കാരനാവാനും ബാബറിനായി.
ബാബറിന്റെ ഈ നേട്ടം വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ പാക്കിസ്ഥാന് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. മികച്ച ഫോമില്‍ തുടരുന്ന ബാബര്‍ ഇതേ ഫോം ടൂര്‍ണമെന്റിലും കണ്ടെത്തിയാല്‍ ഏത് ലോകോത്തര ബൗളറുടെയും പേടിസ്വപ്‌നമാവുമെന്നുറപ്പ്.
അന്താരാഷ്ട്ര ടി-20 മത്സരങ്ങളിലെ റണ്‍ വേട്ടക്കാരില്‍ പത്താം സ്ഥാനത്താണ് ബാബര്‍. കഴിഞ്ഞ 56 ഇന്നിംഗ്‌സുകളില്‍ നിന്നും 46.89 ശരാശരില്‍ 2204 റണ്‍സാണ് ബാബര്‍ അടിച്ചുകൂട്ടിയത്.