| Sunday, 5th November 2023, 6:13 pm

ന്യൂസിലാഡിനെതിരെ ഫഖര്‍ സമാന്‍ സെഞ്ച്വറി നേടിയതിന് കാരണം ബാബര്‍ അസം; മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. പോരാട്ടത്തില്‍ മഴ വില്ലനായപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയീസ് സ്റ്റേണ്‍ നിയമ പ്രകാരം 21 റണ്‍സിന് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

ഇരുവര്‍ക്കും നിര്‍ണായകമായ മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 50 ഓവറില്‍ 401 റണ്‍സ് നേടിയിട്ടും ന്യൂസിലാന്‍ഡ് തോല്‍വി വഴങ്ങുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 25.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‌സ് എന്ന നിലയില്‍ എത്തിയപ്പോള്‍ മഴ കളി മുടക്കുകയായിരുന്നു. തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയീസ് സ്റ്റേണ്‍ നിയമ പ്രകാരം പാകിസ്ഥാന്‍ വിജയം സ്വന്തമാക്കി.

മത്സര ശേഷം ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ ഫഖര്‍ നേടിയ സെഞ്ച്വറിയുടെ ക്രെഡിറ്റ് ബാബര്‍ അസമിന് നല്‍കിയിരിക്കുകയാണ്.

‘ഫഖറിന്റെ സെഞ്ച്വറിക്ക് കാരണം ബാബറാണ്. ബാബര്‍ ഫഖറിന് വേണ്ടി നോണ്‍സ്‌ട്രൈക്കില്‍ അവസാനം വരെ പിടിച്ചുനിന്നു. അഥവാ ബാബര്‍ പുറത്താവുകയായിരുന്നെങ്കില്‍ ഫഖര്‍ സമ്മര്‍ദത്തിലാവുകയും സെഞ്ച്വറി നേടാന്‍ കഴിയാതെയും വരുമായിരുന്നു,’
‘ അവന്റെ മികച്ച സെഞ്ച്വറിയെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. അവന്‍ ശരിക്കും ബൗളറെ തരിപ്പണമാക്കി,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന് വേണ്ടി ഫഖര്‍ സമന്‍ പുറത്താകാതെ 81 പന്തില്‍ 126 റണ്‍സും ക്യാപ്റ്റന്‍ ബാബര്‍ അസവും പുറത്താകാതെ 63 പന്തില്‍ 66 റണ്‍സുമെടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.ഫഖറിന്റെ മികച്ച പ്രകടനമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. ഏകദിന ക്രിക്കറ്റ് കരിയറില്‍ ഫഖര്‍ തന്റെ 11ാം സെഞ്ച്വറിയാണ് ന്യൂസിലാന്‍ഡിനെതിരെ നേടിയത്. 11 സിക്‌സറുകളും എട്ട് ബൗണ്ടറികളുമാണ് ഫഖര്‍ അടിച്ചുകൂട്ടിയത്. പ്ലെയര്‍ ഓഫ് ദി മാച്ചും ഫഖര്‍ ആയിരുനിന്നു.

അബ്ദുള്ള ഷഫീഖ് 4 (9) റണ്‍സിന് തുടക്കത്തില്‍ തന്നെ പുറത്താവുകയായിരുന്നു. എന്നാല്‍ ടീമിനെ സമ്മര്‍ദത്തിലാക്കാതെ ബാബറും ഫഖറും വെടിക്കട്ട് പ്രകടനമാണ് നടത്തിയത്.

ന്യൂസിലാന്‍ഡിനു വേണ്ടി 94 പന്തില്‍ 108 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയും 79 പന്തില്‍ 95 റണ്‍സ് എടുത്ത കെയ്ന്‍ വില്യംസണുമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. രവീന്ദ്രയുടെ മൂന്നാമത്തെ സെഞ്ച്വറിയാണിത്. പരിക്കിനെ തുടര്‍ന്ന് പുറത്ത് നിന്ന വില്യംസണ്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പാകിസ്ഥാനോടുള്ള ഇലവനില്‍ ഇടം നേടിയത്.

180 റണ്‍സിന്റെ മികച്ച പാര്‍ട്ണര്‍ഷിപ്പായിരുന്നു രവീന്ദ്രയും വില്യംസണും പടുത്തുയര്‍ത്തിയത്. പാകിസ്ഥാനെതിരെ സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ലെങ്കിലും ന്യൂസിലാന്‍ഡിന് വേണ്ടി ഏകദിന ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി വില്യംസണ്‍ ചരിത്രമെഴുതി.

വിജയത്തില് ശേഷം പാകിസ്ഥാന്‍ സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തുകയാണ്. ഇതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് പാകിസ്ഥാന്‍. നവംബര്‍ ഒമ്പതിന് ന്യൂസിലാന്‍ഡ് ശ്രീലങ്കയേയും നവംബര്‍ 11ന് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനേയുമാണ് നേരിടേണ്ടത്.

Content Highlight: Babar Azam Is The Reason For Fakhar Zaman’s Century Against New Zealand

We use cookies to give you the best possible experience. Learn more