ക്രിക്കറ്റിലെ പുതിയ കിങ് ഇവന്‍ തന്നെ; ഏകദിനത്തിലെ ഏറ്റവം കൂടിയ ശരാശരയുള്ള ബാറ്റര്‍
Cricket
ക്രിക്കറ്റിലെ പുതിയ കിങ് ഇവന്‍ തന്നെ; ഏകദിനത്തിലെ ഏറ്റവം കൂടിയ ശരാശരയുള്ള ബാറ്റര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th June 2022, 4:59 pm

 

ക്രിക്കറ്റിലെ രാജാവ് എന്നറിയപ്പെടന്നത് എന്നും വിരാട് കോഹ്‌ലിയെയാണ്. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികച്ച് നില്‍ക്കുന്നത് കൊണ്ടായിരുന്നു കോഹ്‌ലിയെ ക്രിക്കറ്റിലെ രാജാവായി ആരാധകര്‍ കണക്കാക്കിയത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി വളരേ മോശം ഫോമിലാണ് വിരാട് ബാറ്റ് ചെയ്യുന്നത്.

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം തന്റെ കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിരാട് കോഹ്‌ലി നേടിയെടുത്ത പല റെക്കോഡകളും താരമിപ്പോള്‍ സ്വന്തം പേരിലാക്കുകയാണ്. ഏകദിന ക്രിക്കറ്റിലാണ് ബാബര്‍ തന്റെ ടാലെന്റ് ഏറ്റവും കൂടുതല്‍ തെളിയിച്ചിട്ടുള്ളത്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ശരാശരിയുള്ള ബാറ്റര്‍ എന്ന റെക്കോഡാണ് ബാബര്‍ പുതുതായി സ്വന്തമാക്കിയിട്ടള്ളത്. 60.1ാണ് താരത്തിന്റ ഏകദിന ശരാശരി. വിരാട് കോഹ്‌ലിയുടെ 58.1 എന്ന റെക്കോഡാണ് ബാബര്‍ മറികടന്നത്. നേരത്തെ കോഹ്‌ലിയുടെ ക്യാപ്റ്റന്‍ ആയതിന് ശേഷം വേഗത്തിലുള്ള 1000 റണ്‍സ് എന്ന റെക്കോഡ് ബാബര്‍ മറികടന്നിരുന്നു.

2017ല്‍ 17 ഇന്നിംഗ്‌സിലായിരുന്നു വിരാട് 1000 കടന്നതെങ്കില്‍ 13 ഇന്നിംഗ്‌സില്‍ ബാബര്‍ കോഹ്‌ലിയെ മറികടക്കുകയായിരുന്നു. ഇതോടെ ക്രിക്കറ്റിലെ പുതിയ കിംഗ് എന്നാണ് ബാബറിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഏകദനിത്തിലും, ട്വന്റി-20യിലും ഒന്നാം റാങ്ക് ബാറ്ററാണ് നിലവില്‍ ബാബര്‍.

ഏകദിനത്തില്‍ 86 ഇന്നിംഗ്‌സില്‍ 60.1 ശരാശരിയില്‍ 4441 റണ്‍സാണ് താരം നേടിയിരിക്കുന്നത്. ഇതില്‍ 17 സെഞ്ച്വറിയും 19 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടും. നിലവില്‍ ലോകത്തെ ഏറ്റവം മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റര്‍മാരില്‍ മുന്നില്‍ തന്നെ ബാബര്‍ കാണും.

തുടര്‍ച്ചയയി മൂന്ന് ഏകദിന സെഞ്ച്വറികള്‍ രണ്ട് തവണ നേടിയ ഒരോയൊരു താരവും ബാബറാണ്. വിരാട് കോഹ്‌ലി ഏകദിനത്തില്‍ 259 ഇന്നിംഗ്‌സില്‍ 12311 റണ്ണാണ് വിരാട് കോഹ്‌ലി നേടിയത്. 43 സെഞ്ച്വറിയും 64 അര്‍ധ സെഞ്ച്വറിയും നേടിയ വിരാടിന്റെ ശരാശരി 58.07ാണ്.

കഴിഞ്ഞ രണ്ട് കൊല്ലത്തെ പ്രകടനമെടുത്താല്‍ മോശം പ്രകടനമാണ് വിരാട് പുറത്തെടുക്കന്നത്. എന്നാല്‍ ബാബര്‍ തന്റെ ഏറ്റവും മികച്ച ഫോമിലുമായിരന്നു. കോഹ്‌ലി തന്റെ മികച്ച ഫോമില്‍ തിരിച്ചെത്തി തന്റെ കിങ് എന്ന ടാഗ് തിരിച്ചെടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: Babar azam is new king of cricket