അയര്‍ലാന്‍ഡും പാക്കിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ അടിച്ചു പരത്തിയാണ് ഐറിഷ് പട വിജയം സ്വന്തമാക്കിയത്. ഇതിനെതിരെ കനത്ത പ്രതികാരം ചെയ്താണ് ബാബറും സംഘവും അയര്‍ലാന്‍ഡിന് നേരെ വിജയിച്ചു കയറിയത്. അയര്‍ലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 193 റണ്‍സ് 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് വിജയം സ്വന്തമാക്കുകയായിരുന്നു ബാബറിന്റെ പച്ചപ്പട. ക്ലോണ്ടര്‍ഫ് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി കളത്തിലെത്തിയ ക്യാപ്റ്റന്‍ ബാബര്‍ പൂജ്യം റണ്‍സിന് പുറത്തായ ആരാധകരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുകയായിരുന്നു. ഗ്രാം ഹ്യൂമിയുടെ പന്തില്‍ ലാര്‍ക്കന്‍ ടക്കറിന് ക്യാച്ച് നല്‍കിയാണ് ബാബര്‍ പുറത്തായത്. എന്നാല്‍ ഇതിന് പുറകെ ഒരു മോശം റെക്കോഡും താരം സ്വന്കമാക്കിയിരിക്കുകയാണ്.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ പൂജ്യം റണ്‍സിന് പുറത്താകുന്ന മൂന്നാമത്തെ താരമാകാനാണ് ബാബറിന് സാധിച്ചത്. ഈ ലിസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പമാണ് ബാബര്‍ എത്തിയിരിക്കുന്നത്.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ പൂജ്യം റണ്‍സിന് പുറത്താകുന്ന താരം, എണ്ണം
ആരോണ്‍ ഫിഞ്ച് – 8
രോഹിത് ശര്‍മ – 6
ബാബര്‍ അസം – 6
പാകിസ്ഥാനെ ഏറെ അമ്പരപ്പിച്ചത് മൂന്നു വിക്കറ്റ് ശേഷം ഇറങ്ങിയ അസം ഖാന്‍ ആയിരുന്നു. 10 പന്തില്‍ നാല് സിക്സറും ഒരു ഫോറും 30 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 300 സ്ട്രൈക്ക് റേറ്റിലാണ് ഖാന്‍ വിളയാടിയത്.
മികച്ച പ്രകടനം കാഴ്ചവെച്ചത് മുഹമ്മദ് റിസ്വാനും ഫഖര്‍ സമാനുമായിരുന്നു. റിസ്വാന്‍ 46 പന്തില്‍ നിന്ന് പുറത്താകാതെ നാല് സിക്സറും 6 ഫോറും ഉള്‍പ്പെടെ 75 റണ്‍സ് ആണ് നേടിയത്. ഫഖര്‍ സമാന്‍ 40 പന്തില്‍ നിന്ന് 6 സിക്‌സും ഫോറും നേടി 78 റണ്‍സാണ് സ്വന്തമാക്കിയത്.
Content Highlight: Babar Azam In Unwanted Record Achievement