പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഗബ്ബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
മഴമൂലം ചുരുക്കിയ മത്സരത്തില്‍ നിശ്ചയിച്ച ഏഴ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് ആണ് ഓസ്‌ട്രേലിയ നേടിയത്. മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ചത് സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആയിരുന്നു. 19 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടി പുറത്താകുകയായിരുന്നു താരം.
താരത്തിന് പുറമേ മാര്‍ക്കസ് സ്റ്റോയിന്‍സ് ഏഴ് പന്തില്‍ 21 റണ്‍സും ടിം ഡേവിഡ് 10 റണ്‍സും നേടിയിരുന്നു. ഓപ്പണ്‍ ജാക്ക് ഫ്രേസര്‍ മക്ഗര്‍ക് ഒമ്പത് റണ്‍സിന് പുറത്തായതോടെ ടീമിനുവേണ്ടി സ്‌കോര്‍ ചെയ്യാന്‍ മറ്റാര്‍ക്കും സാധിച്ചില്ല. നസീം ഷായുടെ പന്തില്‍ ബാബര്‍ അസമാണ് ജാക്കിന്റെ ക്യാച്ച് നേടിയത്.
ഇതോടെ ടി-20ഐയില്‍ പാകിസ്ഥാന് വേണ്ടി ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാനും ബാബറിന് സാധിച്ചിരിക്കുകയാണ്. പാകിസ്ഥാന് വേണ്ടി ടി-20യില്‍ ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരമാക്കാനാണ് സാധിച്ചത്. 51 ക്യാച്ചാണ് താരം നിലവില്‍ നേടിയിരിക്കുന്നത്. നേരത്തെ ഫഖര്‍ സമാന്‍, ഷോയിബ് മാലിക് എന്നിവരോടൊപ്പം 50 ക്യാച്ചുകളായിരുന്നു താരം നേടിയത്.
ബാബര്‍ അസം – 51*
ഫഖര്‍ സമാന്‍ & ഷോയിബ് മാലിക് – 50
ഉമര്‍ അക്മല്‍ – 39
ഷദബ് ഖാന്‍ – 36
പാകിസ്ഥാന് വേണ്ടി നസീം, ഹാരിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അബ്ബാസ് അഫ്രീദി രണ്ടു വിക്കറ്റുകളും നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ ഒരു ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ് നേടിയിട്ടുണ്ട്.
Content Highlight: Babar Azam In Record Achievement For Pakistan At T-20