പാകിസ്ഥാന്‍-അയര്‍ലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡ് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.
ക്ലോണ്‍ടാര്‍ഫ് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അയര്‍ലാന്‍ഡ് പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലാന്‍ഡ് 19.5 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
പാകിസ്ഥാന്റെ ബാറ്റിങ്ങില്‍ നായകന്‍ ബാബര്‍ അസം 43 പന്തില്‍ 57 റണ്‍സും സാലിം അയൂബ് 29 പന്തില്‍ 45 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെയാണ് ബാബര്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇതോടെ ബാബര്‍ ടി-20 മത്സരങ്ങളില്‍ തന്റെ 100ാം 50+ സ്‌കോറും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബറിനെ തേടി ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ടി-20യില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന നാലാമത്തെ താരമാകാനാണ് ബാബറിന് സാധിച്ചത്.
ടി-20യില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം, എണ്ണം
ക്രിസ് ഗെയ്ല്‍ – 110
ഡേവിഡ് വാര്‍ണര്‍ – 110
വിരാട് കോഹ്‌ലി – 105
ബാബര്‍ അസം – 100
55 പന്തില്‍ 77 നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് അയര്‍ലാന്‍ഡ് ജയിച്ചു കയറിയത്. 10 ഫോറുകളും രണ്ട് സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
27 പന്തില്‍ 36 റണ്‍സ് നേടി ഹാരി ടെക്ടറും 12 പന്തില്‍ 24 നേടി ജോര്‍ജ് ഡോക്റലും അയര്‍ലാന്‍ഡിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
Content Highlight: Babar Azam In Record Achievement