| Monday, 26th February 2024, 10:33 pm

ബാബര്‍ ഇത് എന്തിനുള്ള പുറപ്പാടാ; മുന്നിലുള്ളത് ഗെയില്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിയും ഇസ്ലാമാബാദ് യൂണിറ്റുകളും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇസ്ലാമാബാദ് പെഷവാറിന് ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ടീം അടിച്ചെടുത്തത്.

ഓപ്പണര്‍ സൈന്‍ അയ്യൂബ് 21 പന്തില്‍ നിന്ന് രണ്ടു സിക്‌സറുകളും മൂന്ന് ബൗണ്ടറിയും അടക്കം 38 റണ്‍സ് ആണ് അടിച്ചെടുത്തത്. 180 പോയിന്റ് 95 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചത് ക്യാപ്റ്റന്‍ ബാബര്‍ ആണ്. 63 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകള്‍ അടക്കം 14 ബൗണ്ടറികള്‍ നേടി 111 റണ്‍സാണ് താരം സ്വന്തമാക്കിയത്. 176.19 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് പുറത്താകാതെ ആണ് താരം ബാറ്റ് വീശിയത്.

ഇതിനുപുറമേ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് ബാബര്‍. ടി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് താരം ആകാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ 22 സെഞ്ച്വറിയുമായി ക്രിസ് ഗെയില്‍ ആണ് മുന്നിലുള്ളത്. 11 സെഞ്ച്വറിയുമായി ബാബര്‍ രണ്ടാമനാണ്. വിരാട് കോഹ്ലി 8 സെഞ്ച്വറിയുമായി മൂന്നാമനാണ്.

ക്രിസ് ഗെയ്ല്‍ – 22

ബാബര്‍ അസം – 11*

വിരാട് കോലി – 8

ഡേവിഡ് വാര്‍ണര്‍ – 8

ആരോണ്‍ ഫിഞ്ച് – 8

മൈക്കല്‍ ക്ലിംഗര്‍ – 8

രോഹിത് ശര്‍മ – 7

നിലവില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇസ്ലാമാബാദ് 10 ഓവര്‍ പിന്നിടുമ്പോള്‍ 88 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ്. ഓപ്പണര്‍ ജോര്‍ദന്‍ കോക്‌സ് പത്തു ബോള്‍ കളിച്ചു 13 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ശതാബ് ഖാന്‍ 8 പന്തില്‍ നിന്ന് ആറ് റണ്‍സിന് പുറത്തായപ്പോള്‍ സല്‍മാന്‍ അലി ആഖ എട്ടു പന്തില്‍ 14 റണ്‍സ് നേടി പുറത്തായി. 34 പന്തില്‍ നിന്നില്‍ 45 റണ്‍സ് നേടി ക്രീസില്‍ തുടരുന്നുണ്ട്.

Content Highlight: Babar Azam In Record Achievement

We use cookies to give you the best possible experience. Learn more