ഗെയ്‌ലിന്റെ ആരും തൊടാത്ത റെക്കോഡ് തകര്‍ത്ത് ബാബര്‍ അസം; ടി-ട്വന്റി ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് ആദ്യം
Sports News
ഗെയ്‌ലിന്റെ ആരും തൊടാത്ത റെക്കോഡ് തകര്‍ത്ത് ബാബര്‍ അസം; ടി-ട്വന്റി ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് ആദ്യം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st February 2024, 5:24 pm

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ടി-ട്വന്റി ക്രിക്കറ്റ് ചരിത്രത്തിലെ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. ടി-ട്വന്റിയില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് നേടിയ റെക്കോഡാണ് ബാബര്‍ മറികടന്നത്. നേരത്തെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന വിരാട് കോഹ്ലിയെയും മറികടന്നാണ് ബാബര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിയുടെ ക്യാപ്റ്റനാണ് ബാബര്‍. കറാച്ചി കിങ്‌സിനെതിരെയുള്ള മത്സരത്തിലാണ് ബാബര്‍ ഈ നിര്‍ണായകനേട്ടം കൈവരിച്ചത്. വെറും 271 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഗെയ്ല്‍ 285 ഇന്നിങ്‌സില്‍ നിന്നുമാണ് നേട്ടത്തിലെത്തിയത്.

ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ 10000 റണ്‍സ് തികക്കുന്ന താരം, ടീം, ഇന്നിങ്‌സ് എന്ന ക്രമത്തില്‍

 

ബാബര്‍ അസം – പാകിസ്ഥാന്‍ – 271

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 285

വിരാട് കോഹ്‌ലി – ഇന്ത്യ – 299

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 303

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 327

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 350

കുറഞ്ഞ മത്സരത്തില്‍ നിന്ന് ഈ റെക്കോഡ് സ്വന്തമാക്കി ബാബര്‍ തന്റെ ബാറ്റിങ് കരുത്ത് വീണ്ടും തെളിയിച്ചുകൊണ്ടരിക്കുകയാണ്. നിലവില്‍ പി.എസ്.എല്ലില്‍ കറാച്ചിക്കെതിരെ 51 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 72 റണ്‍സ് നേടിയിട്ടുണ്ട്. 141.18 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീസിയത്.

ബാബറിന്റെ കരുത്തില്‍ പെഷവാര്‍ 19.5 ഓവറില്‍ 154 റണ്‍സാണ് നേടിയത്. കറാച്ചിക്ക് 155 റണ്‍സാണഅ വിജയലക്ഷ്യം.

Content Highlight: Babar Azam In Record Achievement