| Monday, 17th June 2024, 2:23 pm

പരാജയപ്പെട്ടവന്റെ തേരോട്ടം; ധോണിയുടെ റെക്കോഡ് തൂക്കിയാണ് അവന്‍ മടങ്ങിയത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തില്‍ അയര്‍ലഡിനെതിരെ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേടിയ പാകിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ പാകിസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 18.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. എന്നാലും പാകിസ്ഥാന് രണ്ട് വിജയവും രണ്ട് തോല്‍വിയും ഏറ്റുവാങ്ങി സൂപ്പര്‍ 8ല്‍ കടക്കാതെ പുറത്താക്കേണ്ടി വന്നിരിക്കുകയാണ്.

അയര്‍ലാന്‍ഡിനെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 34 പന്തില്‍ 32 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് റിസ്വാന്‍, സൈം അയൂബ് എന്നിവര്‍ 17 റണ്‍സും നേടി. അയര്‍ലാഡിനു വേണ്ടി ബാരി മെക്കര്‍തി 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്യൂര്‍ട്ടിസ് കംഫര്‍ രണ്ട് വിക്കറ്റും ബെഞ്ചമിന്‍ വൈറ്റ് ഒരു വിക്കറ്റും നേടി.

മത്സരത്തില്‍ ബാബറിന് വേഗത്തില്‍ സ്‌കോര്‍ നേടാന്‍ സാധിച്ചില്ലെങ്കിലും ടി-20 ലോകകപ്പിലെ വമ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. ഐ.സി.സി ടി-20 ലോകകപ്പില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് താരത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെയാമ് ബാബര്‍ മറികടന്നത്.

ഐ.സി.സി ടി-20 ലോകകപ്പില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, രാജ്യം, റണ്‍സ്

ബാബര്‍ അസം – പാകിസ്ഥാന്‍ – 549*

എം.എസ്. ധോണി – ഇന്ത്യ – 529

കേന്‍ വില്ല്യംസണ്‍ – ന്യൂസിലാന്‍ഡ് – 527

Content Highlight: Babar Azam In Great Record Achievement

We use cookies to give you the best possible experience. Learn more