പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ട് മത്സരങ്ങളടങ്ങുന്ന് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്ത് ചരിത്ര വിജയം സ്വന്തമാക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയെത്തുടര്‍ന്ന് പാകിസ്ഥാന് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മാത്രമല്ല പരമ്പരയില്‍ മോശം പ്രകടനം കാഴ്ചവെച്ചതിന് സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിനും വമ്പന്‍ തിരച്ചടിയാണ് സംഭവിച്ചത്.
ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന് വേണ്ടി ബാബര്‍ അസം ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ താരം 22 റണ്‍സ് നേടിയാണ് മടങ്ങിയത്. കഴിഞ്ഞ ദിവസം അവസാനിച്ച രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 31 റണ്‍സിനും 11 റണ്‍സിനുമാണ് ബാബര്‍ പുറത്തായിരുന്നു.
ഇതിന് പുറകെ മറ്റൊരു വലിയ തിരിച്ചടിയാണ് ബാബറിന് നേരിയേണ്ടി വന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ടെസ്റ്റ് ബാറ്റിങ് റാങ്കില്‍ ബാബര്‍ പടുത്തുയര്‍ത്തിയ ആധിപത്യം ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ തകര്‍ന്ന് വീണിരിക്കുകയാണ്. തോല്‍വിക്ക് പുറകെ റാങ്കിങ്ങിലേറ്റ കനത്ത പ്രഹരത്തില്‍ ബാബര്‍ 12ാം സ്ഥാനത്തേക്ക് കൂപ്പ് കുത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ബാബര്‍ ടോപ് ടെന്നില്‍ നിന്ന് പുറത്താകുന്നത്. ബംഗ്ലാദേശിനെതിരെ നാല് ഇന്നിങ്‌സില്‍ നിന്നും വെറും 64 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം. ഇതോടെ 712 റേറ്റിങ് പോയിന്റ് മാത്രമാണ് ബാബറിനുള്ളത്. ബംഗ്ലാദേശ് പര്യടനം ആരംഭിക്കുന്നതിന് മുമ്പ് ബാബര്‍ മൂന്നാം സ്ഥാനത്തായിരുന്നു എന്നതും ശ്രദ്ധേയമാണ്.
നിലവില്‍ ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ജോ റൂട്ടും രണ്ടാം സ്ഥാനത്ത് ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസനുമാണ്. 2019 ഡിസംബംറിന് ശേഷം ബാബറിന്റെ കരിയറിലെ ഏറ്റവും മോശം സമയമാണിത്. മാത്രമല്ല 2022ന് ശേഷം ബാബര്‍ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തില്‍ ഇതുവരെ സെഞ്ച്വറി നേടിയിട്ടില്ല. അതേസമയം പാകിസ്ഥാന്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ 10ാം സ്ഥാനം നിലനിര്‍ത്തി. മാത്രമല്ല അവസാനമായി കളിച്ച 16 ഇന്നിങ്‌സില്‍ ഒരു അര്‍ധ സെഞ്ച്വറി നേടാന്‍ പോലും ബാബറിന് സാധിച്ചിട്ടില്ല.
Content highlight: Babar Azam Have Big Setback In Test Cricket Ranking