എന്തിനാ വെറുതെ ഇല്ലാത്ത കാര്യം ഉണ്ടാക്കുന്നത്, എല്ലാവര്‍ക്കും എപ്പോഴും ബഹുമാനം നല്‍കാറുണ്ട്: ബാബര്‍ അസം
ഏഷ്യാ കപ്പില്‍ നിന്നും പുറത്തായതിന് ശേഷം പാകിസ്ഥാന്റെ ഡ്രസിങ് റൂമില്‍ തര്‍ക്കങ്ങളുണ്ടായതുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം.
ക്ലോസ് മത്സരങ്ങള്‍ക്ക് ശേഷം ടീം മീറ്റങ് സ്ഥിരമാണെന്നും എന്നാല്‍ അതിനെ വളച്ചൊടിക്കുന്നത് കാരണം ഒരുപാട് തെറ്റുധാരണ ഉണ്ടാകുന്നുണ്ടെന്നും ബാബര്‍ പറഞ്ഞു.
‘ ടീമിലെ എല്ലാവര്‍ക്കും ബഹുമാനം നല്‍കാറുണ്ട്. എപ്പോഴൊക്കെ ക്ലോസ് മത്സരങ്ങള്‍ തോറ്റാലും ഞങ്ങള്‍ ടീം മീറ്റിങ് വെക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ അത് ഞങ്ങള്‍ വഴക്കുകൂടിയാതാണെന്ന സെന്‍സില്‍ വാര്‍ത്തകള്‍ പോകാറുണ്ട്. ബഹുമാനം എല്ലാവര്‍ക്കും സ്ഥിരമായി ലഭിക്കാറുണ്ട്. ഞങ്ങള്‍ ഫാമിലിയെ ഇഷ്ടപ്പെടുന്നത്‌പോലെ എല്ലാവരെയും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെടുന്നുണ്ട്,’ ബാബര്‍ പറഞ്ഞു.
ഏഷ്യാ കപ്പില്‍ ഏറേ പ്രതീക്ഷകളുമായെത്തിയ പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലെ അവസാന സ്ഥാനക്കാരായിട്ടായിരുന്നു കളം വിട്ടത്. ഇതിന് പിന്നാലെയാണ് ഒരുപാട് അഭ്യൂഹങ്ങള്‍ പുറത്തോട്ടുവന്നത്.
സൂപ്പര്‍ ഫോറിലെ പുറത്താവലിന് പിന്നാലെ ടീമിനുള്ളില്‍ സ്വരചേര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. നായകന്‍ ബാബര്‍ അസമും പേസ് കുന്തമുന ഷഹീന്‍ അഫ്രിദിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്നും ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.
ബോല്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ഫ്രസ്ട്രേറ്റഡായ ബാബര്‍ സീനിയര്‍ താരരങ്ങളുടെ മോശം പ്രകടനത്തെ വിമര്‍ശിച്ചു. എന്നാല്‍ ഷഹീന്‍ ഇതിനിടയില്‍ ഇടപെടുകയും നന്നായി കളിച്ചവരെ അഭിനന്ദിക്കാന്‍ പറയുകയും ചെയ്തു.
Content Highlight: Babar Azam Gave Explanation On Rumours About Dressing Room