ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കാണ്. പാകിസ്ഥാനിലാണ് ടൂര്‍ണമെന്റെ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയുള്ള ടൂര്‍ണമെന്റിന്റെ മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് നേരത്തെ കൈമാറിയിരുന്നു.
2023 ഏകദിന ലേകകപ്പിലും 2024 ടി-20 ലോകകപ്പിലും പാകിസ്ഥാന്റെ മോശം പ്രകടനം കാരണം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇതോടെ ക്യാപ്റ്റന്‍ ബാബര്‍ അസവും സംഘവും ഒരുപാട് വിമര്‍ശനങ്ങല്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വമ്പന്‍ തിരിച്ചുവരവിനാണ് ടീം ലക്ഷ്യമിടുന്നത്.
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ബാബര്‍ അസം ഒരു യൂട്യൂബ് ചാനലില്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി. ഡിവില്ലിയേഴ്‌സുമായി സംസാരിച്ചിരുന്നു. ഒരു റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ താന്‍ നേരിട്ട ഏറ്റവും മികച്ച ബൗളറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഇരുവരും. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം.
സംഭാഷണത്തിനിടെ ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് പറയാന്‍ എ.ബി ആവശ്യപ്പെട്ടപ്പോള്‍, ബാബര്‍ ‘പാറ്റ് കമ്മിന്‍സ്’ എന്നാണ് പറഞ്ഞത്. അപ്പോള്‍ മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ പറഞ്ഞു, ‘അതെ, ഞാന്‍ അതിനോട് യോജിക്കുന്നു. അവന്‍ വളരെ മികച്ചവനാണ് . ഞാന്‍ നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഠിനമായ ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം.’ എ.ബി പറഞ്ഞു.
62 ടെസ്റ്റ് മത്സരങ്ങളിലെ 115 ഇന്നിങ്‌സില്‍ നിന്ന് 269 വിക്കറ്റുകളും ഏകദിനത്തില്‍ 88 മത്സരങ്ങില്‍ നിന്ന് 141 വിക്കറ്റുകളും ടി-20യില്‍ 57 മത്സരത്തില്‍ നിന്ന് 66 വിക്കറ്റുകളും കമ്മിന്‍സിന് ഉണ്ട്.
Content Highlight: Babar Azam And AB d villiers Selected Hard Bowlers