ലോകകപ്പ് മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ട് ജയം സ്വന്തമാക്കി മികച്ച തുടക്കം കുറിച്ച പാകിസ്ഥാന്‍ ഇപ്പോള്‍ തുടര്‍ച്ചയായ മൂന്ന് കളികളില്‍ വന്‍ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. 2023 ലോകകപ്പിലെ ഭേദപ്പട്ട സ്‌ക്വാഡായിരുന്നിട്ടും ആദ്യ രണ്ട് മത്സരങ്ങളില്‍ മാത്രമേ ടീമിന് മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുള്ളു.
കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടുള്ള കനത്ത തോല്‍വിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 282 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങിനിയ അഫ്ഗാന്‍ 49 ഓവറില്‍ 286 റണ്‍സിന് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
പാകിസ്ഥാന്‍ നേരിടുന്ന നിലവാരത്തകര്‍ച്ചക്ക് ബാബര്‍ അസമും സംഘവും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനോടുള്ള തോല്‍വിക്ക് ശേഷം ബാബറിനോട് ചോദ്യങ്ങളുയരുകയാണ്. ക്യാപ്റ്റന്‍സി കാരണം അധിക ഭാരം തേന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മാധ്യമപ്രവത്തനോട് മറുപടി പറയുകയാണ് അദ്ദേഹം.
‘ക്യാപറ്റന്‍സിയെ സംബന്ധിച്ചിടത്തോളം എനിക്കോ എന്റെ ബാറ്റിങ്ങിലോ വലിയ സമ്മര്‍ദമില്ല. ബാറ്റിങ്ങില്‍ എന്റെ മികച്ചത് നല്‍കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. അത് നൂറ് ശതമാനം ഞാന്‍ ചെയ്യുന്നുമുണ്ട്.
ബാറ്റിങ്ങ് സമയത്ത് ബാറ്റിങ്ങിനെ കുറിച്ചും ഫീല്‍ഡിങ് സമയം ക്യാപ്റ്റന്‍സിയെ കുറിച്ചും ഞാന്‍ ചന്തിക്കുന്നു. ഞാനെങ്ങനെയാണ് നീങ്ങേണ്ടതെന്നും ടീമിനുവേണ്ടി ഞാനെങ്ങനെയാണ് നീങ്ങേണ്ടതെന്നും എനിക്ക് ചിന്തയുണ്ട്.’
ടീമിന്റെ ഇപ്പോഴുള്ള അവസ്ഥയുടെ കാരണം എന്താണെന്ന ചോദ്യത്തിന് പാക് ടീം മാനെജ്മെന്റും മറുപടി പറഞ്ഞു.
‘ഇത് ക്രിക്കറ്റാണ്, എന്ത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അവസാനം വരെ ഞങ്ങള്‍ നന്നായി കളിക്കാന്‍ ശ്രമിക്കും. ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. തെറ്റുകള്‍ തിരുത്തി ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കാനും ശ്രമിക്കും.’
വരും മത്സരങ്ങളില്‍ വിജയപ്രതീക്ഷയിലാണ് പാകിസ്ഥാന്‍. ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് ഒക്ടോബര്‍ 27ന് നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് പാകിസ്ഥാന്റെ എതിരാളികള്‍.