ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തില്‍ അയര്‍ലഡിനെതിരെ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേടിയ പാകിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തില്‍ അയര്‍ലഡിനെതിരെ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേടിയ പാകിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ പാകിസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 18.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടി വിജയിക്കുകയായിരുന്നു.
എന്നിരുന്നാലും സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ പാകിസ്ഥാന് രണ്ട് വിജയവും രണ്ട് തോല്‍വിയും ഏറ്റുവാങ്ങി സൂപ്പര്‍ 8ല്‍ കടക്കാതെ പുറത്താക്കേണ്ടി വന്നിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് പാകിസ്ഥാനെയും ക്യാപ്റ്റനെയും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. മത്സരശേഷം ടീമിന്റെ പരാജയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയായിരുന്നു പാക് ക്യാപ്റ്റന്‍ ബാബര്‍ അസം.
‘ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, ടീം മുഴുവന്‍ നിരാശയിലാണ്. ഒരു യൂണിറ്റെന്ന നിലയില്‍ ഞങ്ങള്‍ നന്നായി കളിച്ചില്ല. ഒരു വ്യക്തിയുടെ പേരിലല്ല ഞങ്ങള്‍ തോറ്റതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ടീമെന്ന നിലയിലാണ് ഞങ്ങള്‍ പരാജയപ്പെട്ടത്. ഇത് ഒരാളെ കുറ്റം പറയുന്നതല്ല. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ എല്ലാ കളിക്കാരന്റെയും സ്ഥാനം എനിക്ക് ഏല്‍ക്കാന്‍ കഴിയില്ല കഴിയില്ല,’ ബാബര്‍ പറഞ്ഞു.
’11 കളിക്കാര്‍ ഉണ്ട്, എല്ലാവര്‍ക്കും ഒരു പ്രത്യേക റോള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ ലോകകപ്പില്‍ മത്സരിക്കാന്‍ ഇവിടെയെത്തിയത്. ഒരു ടീം എന്ന നിലയില്‍ ഞങ്ങളുടെ ഗെയിംപ്ലാന്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ പാടുപെട്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒത്തിണക്കമുള്ള ടീമെന്ന നിലയില്‍ ഞങ്ങള്‍ മികച്ച പ്രകടനം നടത്തിയില്ലെന്ന് അംഗീകരിക്കേണ്ടതുണ്ട്,’അദ്ദേഹം തുടര്‍ന്നു.
Content Highlight: Babar Asam Talking About Pakistans Lose In T20 world Cup 2024