ഇന്ത്യക്കെതിരെയുള്ള പരാജയപ്പെട്ടത്തിന്റെ കാരണം അതാണ്: ബാബര്‍ അസം
Sports News
ഇന്ത്യക്കെതിരെയുള്ള പരാജയപ്പെട്ടത്തിന്റെ കാരണം അതാണ്: ബാബര്‍ അസം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th June 2024, 8:15 am

ലോകകപ്പ് ടി-20 മത്സരത്തില്‍ 6 റണ്‍സിന് പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ഇരുവരുടെയും പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.

ഇന്ത്യക്ക് വേണ്ടി റിഷബ് പന്ത് 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ 18 പന്തില്‍ നിന്ന് 20 റണ്‍സും നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 12 പന്തില്‍ നിന്ന് 13 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി വെറും നാല് റണ്‍സിനാണ് പുറത്തായത്.

മികച്ച രീതിയിലാണ് ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്ഥാന് ബൗളര്‍മാര്‍ പ്രകടനം നടത്തിയത്. നസീം ഷാ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോള്‍ ഹാരിസ് റൗഫ് മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. മുഹമ്മദ് അമീര്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.

മത്സരത്തിന് വിജയ ശതമാനം കൂടുതല്‍ പാകിസ്ഥാന് ആയിരുന്നിട്ടും മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ പേസര്‍മാരുടെ കുരുക്കില്‍ പെടുകയായിരുന്നു. ഇപ്പോള്‍ മത്സരത്തിലെ തോല്‍വിയുടെ കാരണം പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം.

‘ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ ഞങ്ങള്‍ നന്നായി ബോള്‍ ചെയ്തു, അവര്‍ക്ക് ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. മാത്രമല്ല കൂടുതല്‍ ഡോട് ബോളുകള്‍ ഞങ്ങള്‍ എറിഞ്ഞു. ഞങ്ങള്‍ സിമ്പിള്‍ ആയി കളിക്കാനാണ് ശ്രമിച്ചത് അതില്‍ ഒരു തന്ത്രവും ഇല്ല, കൃത്യമായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സമയത്ത് ബൗണ്ടറില്‍ അടിക്കാനും ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ ഒരു സമയത്ത് ഒരുപാട് ഡോട് ബോളുകള്‍ ഞങ്ങള്‍ക്ക് വിനയായി,’ബാബര്‍ അസം.

ഇന്ത്യക്കുവേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് ജസ്പ്രീത് ബുംറയാണ്. നാലു ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഡെത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്. കളിയിലെ താരവും ബുംറയായിരുന്നു. താരത്തിന് പുറമേ ഹര്‍ദിക് പാണ്ഡ്യ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും പട്ടേല്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി.

പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാന്‍ 31 റണ്‍സും ഇമാദ് വസീം 15 റണ്‍സും ഫഖര്‍ സമാന്‍ 13 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.

 

Content Highlight: Babar Asam Talking About Lose Against India