| Sunday, 3rd September 2017, 3:49 pm

'ദൈവം' ഇപ്പോള്‍ പുല്ലുപറിക്കുന്ന തിരക്കിലാണ്; അതും 40 രൂപ ദിവസക്കൂലിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോഹ്തക്ക്: 700 ഏക്കര്‍ വിസ്തൃതിയിലുള്ള ആശ്രമത്തില്‍ പൂജയും പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന ആള്‍ദൈവം ഗര്‍മീത് റാം റഹീം ഇപ്പോള്‍ ജയിലില്‍ പൂന്തോട്ടക്കാരന്റെ ജോലിയിലാണ്. ജയില്‍ വളപ്പിനുള്ളിലെ തോട്ടത്തില്‍ പുല്ലും കളയും പറിക്കുന്ന ജോലിയാണ് ഗുര്‍മീതിന് ലഭിച്ചത്. 40 രൂപ ദിവസക്കൂലിക്കാണ് കോടികള്‍ ആസ്തിയുള്ള റാം റഹീം ഇപ്പോള്‍ ജോലിചെയ്യുന്നത്.


Also Read: 16 ാം വയസില്‍ തന്നെ പീഡിപ്പിച്ചത് ആദിത്യ; രഹസ്യം തുറന്ന് പറഞ്ഞ് കങ്കണ റണാവത്ത്


അനുയായികളുടെ നടുവില്‍ ദൈവമായിക്കഴിഞ്ഞിരുന്ന ഗുര്‍മീത് ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയെന്നാണ് ദേശീയ മാധ്യമമായ “ടൈംസ് ഓഫ് ഇന്ത്യ” പറയുന്നത്. ജയില്‍ വാസം തുടങ്ങി ഒരാഴ്ചയായെങ്കിലും ജയിലിലെ വെള്ളം ഗുര്‍മീത് ഇതുവരെ കുടിക്കാന്‍ തുടങ്ങിയിട്ടില്ല.

ജയില്‍ കാന്റീനില്‍ നിന്നും കൊണ്ടുവന്ന മിനറല്‍ വാട്ടറാണ് ഗൂര്‍മീത് ഇപ്പോഴും കുടിക്കുന്നത്. തന്റെ ആശ്രമത്തില്‍ സര്‍വ്വ സുഖങ്ങളോടെയും കഴിഞ്ഞിരുന്ന ആള്‍ദൈവം 64 ചതുരശ്ര അടിമാത്രം വിസ്തീര്‍ണ്ണമുള്ള ജയില്‍ മുറിയില്‍ ചുവരുകളോട് കഥ പറഞ്ഞാണ് സമയം കളയുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെയും ജയിലിനുള്ളില്‍ പാര്‍പ്പിക്കണമെന്ന അപേക്ഷ നല്‍കിയിരുന്ന ഗുര്‍മീതിന് സഹായികളായി രണ്ടു പേരെ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം തടവു പൂര്‍ത്തിയാക്കിയ തടവുകാരെയാണ് സഹായികളായി നല്‍കിയിരിക്കുന്നത്.


Dont Miss: ‘ചെറിയ കുട്ടികളുടെ തലയറുത്തു; മുതിര്‍ന്നവരെ മുളക്കൂട്ടിലിട്ട് പൂട്ടി അതിന് തീവെച്ചു’ റോഹിംഗ്യന്‍ മുസ്‌ലിം കൂട്ടക്കുരുതിയെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നു


രണ്ടു പുതപ്പ്, ഒരു പരുത്തി കിടക്ക എന്നിവയും ജയിലില്‍ ഗുര്‍മീതിന് അനുവദിച്ചിട്ടുണ്ട്. ജയിലിലെത്തി രണ്ടു ദിവത്തിനുള്ളില്‍ തന്നെ ഭക്ഷണത്തെക്കുറിച്ച് ഗുര്‍മീത് പരാതിപറഞ്ഞിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണം വളരെ കുറച്ചു കഴിക്കുന്ന അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി ജയില്‍ ഭക്ഷണത്തോടൊപ്പം പഴങ്ങള്‍ നല്‍കുന്നുണ്ട്.

ബലാത്സംഗ കുറ്റത്തിന് 20 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീമിനെതിരെയുള്ള രണ്ടു കേസുകളുടെ വിചാരണയും അവസാന ഘട്ടത്തിലാണ്. ഇതിലൊന്ന് കൊലപാതക കുറ്റമാണ്.

We use cookies to give you the best possible experience. Learn more