Advertisement
Daily News
മോദിയെ ബാങ്കര്‍മാര്‍ തെറ്റിദ്ധരിപ്പിച്ചു, നടന്നത് 3-5 ലക്ഷം കോടിയുടെ അഴിമതി, റിസര്‍വ് ബാങ്കും സംശയത്തിന്റെ നിഴലിലെന്ന് ബാബ രാംദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Dec 16, 08:56 am
Friday, 16th December 2016, 2:26 pm

ramdev


“അഴിമതിക്കാരായ ബാങ്കര്‍മാരാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം നല്ലരീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമായിരുന്നു”


ന്യൂദല്‍ഹി: 500രൂപ 1000രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി 3-5 ലക്ഷം കോടിയോളം രൂപയുടെ അഴിമതിക്കാണ് വഴിവെച്ചിരിക്കുന്നതെന്ന് ബാബ രാംദേവ്. ദ ക്യുന്റിനോടാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്. നോട്ടുനിരോധനത്തിലൂടെ അഴിമതിക്കെതിരെ മോദി തിരിച്ചടിച്ചിരിക്കുകയാണ് എന്നു പറഞ്ഞ ബാബ രാംദേവാണ് ഇപ്പോള്‍ ഇത് വന്‍ അഴിമതിക്കു വഴിവെച്ചതെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

“അഴിമതിക്കാരായ ബാങ്കര്‍മാരാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം നല്ലരീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമായിരുന്നു” രാംദേവ് അഭിപ്രായപ്പെട്ടു.


Also Read:‘വസ്ത്രം തെരഞ്ഞെടുക്കാന്‍ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും അവകാശമുണ്ട്’ സൗദിയില്‍ ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി


“നോട്ടുനിരോധനം 3-5ലക്ഷം കോടി രൂപയുടെ അഴിമതിക്ക് വഴിവെക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ബാങ്കുകളും കോടികള്‍ ഉണ്ടാക്കിയെന്നാണ് ഞാന്‍ കരുതുന്നത്. ആര്‍.ബി.എയുടെ പങ്കുപോലും സംശയത്തിന്റെ നിഴലിലാണ്. ഇതെല്ലാം ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.” രാംദേവ് വ്യക്തമാക്കി.

അഴിമതിക്കും, കളളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനും തിരിച്ചടിയാണ് നോട്ടുനിരോധനം എന്നുപറഞ്ഞുകൊണ്ട് നേരത്തെ നോട്ടുനിരോധനത്തെ അനുകൂലിച്ചും പ്രധാനമന്ത്രിയെ പ്രശംസിച്ചും രംഗത്തുവന്നയാളാണ് ബാബ രാംദേവ്. നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുമെന്നു പറഞ്ഞ രാംദേവ് കുറച്ചുദിവസത്തെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ജനങ്ങള്‍ സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.