| Tuesday, 14th January 2020, 11:32 am

'എന്നെപ്പോലുള്ള ആളുകളില്‍ നിന്ന് നല്ല ഉപദേശം സ്വീകരിക്കൂ'; ദീപിക പദുക്കോണിനോട് ബാബാ രാംദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്നെപ്പോലുള്ള ആളുകളില്‍ നിന്ന് ശരിയായ ഉപദേശം സ്വീകരിക്കാന്‍ ബോളിവുഡ് താരം ദീപിക പദുക്കോണിനോട് ആവശ്യപ്പെട്ട് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ്.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും കഴിഞ്ഞയാഴ്ച ജെ.എന്‍.യു കാമ്പസില്‍ എത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്ത ദീപികയുടെ നടപടിക്ക് പിന്നാലെയാണ് ‘ശരിയായ ഉപദേശം’ വാഗ്ദാനം ചെയ്ത് രാം ദേവ് രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”ദീപിക ആദ്യം സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ വിഷയങ്ങള്‍ പഠിക്കുകയും നമ്മുടെ രാജ്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും വേണം. ഈ അറിവ് നേടിയ ശേഷം അവര്‍ വലിയ തീരുമാനങ്ങള്‍ എടുക്കണം. ശരിയായ ഉപദേശത്തിനായി ദീപിക പദുക്കോണ്‍ സ്വാമി രാംദേവിനെപ്പോലുള്ളവരെ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്,” എന്നായിരുന്നു സ്വന്തം പേര് സൂചിപ്പിച്ചുകൊണ്ട് രാംദേവ് പറഞ്ഞത്.

സി.എ.എക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ദീപിക പദുക്കോണിനെതിരെ വലതുപക്ഷ ഗ്രൂപ്പുകൡ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ആക്രമണങ്ങളും നടന്നിരുന്നു. സി.എ.എക്കെതിരെ നിലപാടെടുത്ത ദീപികയുടെ പുതിയ ചിത്രമായ ചപക് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യുവില്‍ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തിനെതിരെയും ദീപിക രംഗത്തെത്തിയിരുന്നു. ജെ.എന്‍.യുവില്‍ നടന്ന അക്രമത്തില്‍ അതിയായ ആശങ്കയും അമര്‍ഷവും ഉണ്ടെന്നായിരുന്നു ദീപിക പ്രതികരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more