ഏതൊരു മുസ്‌ലിമിനോട് ഇസ്‌ലാം എന്താണെന്ന് ചോദിച്ചാലും അവര്‍ പറയുക, നമസ്‌കരിക്കുക, ഓതുക എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരിക്കുമെന്നും രാംദേവ് പറഞ്ഞു.
‘ഏതൊരു മുസ്‌ലിമിനോട് ഇസ്‌ലാം എന്താണെന്ന് ചോദിച്ചാലും അവര്‍ പറയുക, നമസ്‌കരിക്കുക, ഓതുക എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരിക്കും. അതിനി ഹിന്ദു സ്ത്രീകളെ തട്ടിയെടുക്കുന്ന കാര്യത്തിലായാലും ശരി, നമസ്‌കരിച്ചാല്‍ അവര്‍ക്കത് തെറ്റാകില്ല. ഇതാണ് അവരെ സംബന്ധിച്ച് ഇസ് ലാമിന്റെ വ്യാഖ്യാനം. നമ്മുടെ മുസ് ലിം സഹോദരങ്ങള്‍ പാപികളാണ്,’ രാംദേവ് പറഞ്ഞു.
ഇസ്‌ലാമില്‍ സ്വര്‍ഗം എന്ന ആശയം മദ്യവും, സുന്ദരികളായ മാലാഖമാരുമാണ്. സ്വര്‍ഗത്തില്‍ പോകാന്‍ ആകെ ചെയ്യേണ്ടത് ഒരു വെളുത്ത കുര്‍ത്ത ധരിക്കുക, തൊപ്പി ധരിക്കുക, മീശ വടിച്ച് താടി വളര്‍ത്തുക. ഇത്രയും മതി. ഖുര്‍ആനോ, ഇസ്‌ലാമോ ഇതൊന്നും പറയുന്നുില്ലെങ്കിലും ഇത്തരം കാര്യങ്ങളാണ് പ്രചരിക്കുന്നത്. ഇത്തരമൊരു സ്വര്‍ഗ സങ്കല്‍പം നരകത്തേക്കാള്‍ മോശമാണ്,’രാംദേവ് കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിങ്ങള്‍ക്ക് അമുസ്‌ലിങ്ങള്‍ തങ്ങളുടെ മതത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും അവര്‍ അതിനുള്ള തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനികളേയും രാംദേവ് രൂക്ഷമായി വിമര്‍ശിച്ചു. ”ക്രിസ്ത്യാനിറ്റി എന്താണ് പറയുന്നത്? പള്ളിയില്‍ പോയി മെഴുകുതിരി കത്തിച്ച് കര്‍ത്താവായ യേശുവിന്റെ മുന്നില്‍ നില്‍ക്കൂ, നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകി കളയപ്പെടും എന്നാണ്. അവര്‍ക്ക് തങ്ങളുടെ മതം എല്ലാവരും അംഗീകരിക്കണം എന്നാണ് ആവശ്യം. അതിന് പരിവര്‍ത്തനം നടത്തി മറ്റുള്ളവരെ തങ്ങളുടെ മതത്തിലേക്ക് എത്തിക്കുന്ന തിരക്കിലാണ് അവര്‍,’ രാംദേവ് പറയുന്നു.
അതേസമയം താന്‍ ഒരു മതത്തിനും എതിരല്ലെന്നും സനാതന ധര്‍മ്മം മനുഷ്യരാശിയെ സേവിക്കുന്നതിന് മാത്രമാണെന്നും രാംദേവ് പറഞ്ഞു.
Content Highlight: baba ramdev said that muslims think namaz solves everything