രാജസ്ഥാന്‍: ജോധ്പ്പൂരില്‍ വിവാദ യോഗഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബരാം ദേവിനെതിരെ ജനങ്ങളുടെ പ്രതിഷേധ വീഡിയോ വൈറലാകുന്നു. തിങ്കളാഴ്ച ജോധ്പ്പൂരിലെത്തിയ ബാബാ രംദേവിനെതിരെ വിമാനത്താവളത്തിന് പുറത്തായിരുന്നു ജനങ്ങളുടെ പ്രതിഷേധം.
വിമാനത്താവളത്തിന് വെളിയില്‍ എത്തിയ രാംദേവ് മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി സ്ഥലത്തെത്തിയത്. രാംദേവിനോട് ജോധ്പ്പൂരില്‍ നിന്ന് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ജനങ്ങള്‍ പ്രതിഷേധവുമായി സ്ഥലത്തെത്തിയത്.
പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ രാംദേവിന്റെ അനുയായികള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് രാംദേവിന് തിരിച്ച് വിമാനത്താവളത്തിലേക്ക് തന്നെതിരിച്ച് പോകെണ്ടി വന്നു. തുടര്‍ന്ന് കൈയ്യടിച്ച് ആഹ്ലാദം പങ്കിടുന്ന പ്രതിഷേധക്കാരെയും വീഡിയേയില്‍ കാണാം.
അതേ സമയം റോഹിങ്ക്യന്‍ വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബാബാ രാംദേവ് രംഗത്തെത്തിയിരുന്നു. റോഹിങ്ക്യന്‍ വിഷയത്തിന്റെ യഥാര്‍ത്ഥകാരണം കാലഹരണപ്പെട്ട ഇസ്‌ലാമിക പ്രത്യായശാസ്ത്രമാണെന്നായിരുന്നു രാംദേവിന്റെ അഭിപ്രായം.
നിലവില്‍ 40,000 റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്നും നാടുകടത്താനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം സുപ്രീംകോടതി ഇപ്പോള്‍ ഇക്കാര്യം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.. ഇന്ത്യയിലുള്ള റോഹിംങ്ക്യനുകള്‍ക്ക് പാക്കിസ്ഥാനിലേയും മറ്റും ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത് എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുപോലും ഇന്ത്യയില്‍ താമസിക്കുന്ന റോഹിങ്ക്യ അഭയാര്‍ഥികള്‍ക്കെതിരെ ഒരു എഫ്.ഐ.ആര്‍ പോലും ഇല്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.