| Saturday, 28th July 2018, 6:38 pm

ബാബാ രാംദേവിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാക്കി ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ബാബാ രാംദേവിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി താരതമ്യം ചെയ്ത് ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം. “മോദിയുടെ ഉദയത്തിനു കാരണമായ കോടിപതി യോഗി” എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലേഖനത്തില്‍ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്നാണ് രാംദേവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഡൊണള്‍ഡ് ട്രംപ് ആരെന്നുള്ള ചോദ്യത്തിന് ഉത്തരമാണ് ബാബാ രാംദേവ്. അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി അദ്ദേഹമായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്- ലേഖനത്തില്‍ പറയുന്നു.


Read:  ജയിലില്‍ വെച്ച് ഏഴു ദിവസം ലൈംഗികമായി പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തലുമായി തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട നടി


രാംദേവിനെ ട്രംപുമായി താരതമ്യപ്പെടുത്തിയതിനെ കുറിച്ചും ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ട്രംപിനെ പോലെ ഒരു സാമ്രാജ്യത്തിന്റെ തലപ്പത്തിരിക്കുന്നയാളാണ് ബാബാ രാംദേവ്. ട്രംപിനെ പോലെ വൈഭവമുള്ള ടെലിവിഷന്‍ വ്യക്തിത്വം.

അദ്ദേഹത്തിനെ ഇന്ത്യയില്‍ എല്ലായിടത്തും അറിയാം. രാംദേവ് പ്രധാനമന്ത്രിയായാല്‍ മറ്റേതു പ്രധാനമന്ത്രിയേക്കാളും മികച്ചതായിരിക്കും. അദ്ദേഹത്തെ പിന്തുടരുന്ന ഒരുപാട് ആളുകളുണ്ടാകും.

2014ലെ തെരഞ്ഞെടുപ്പില്‍ രാംദേവിന്റെ പ്രചരണങ്ങള്‍ മോദിയെ സഹായിച്ചിട്ടുണ്ട്. മോദിയുടെ അടുത്ത സുഹൃത്താണ് താനെന്ന് രാംദേവ് തന്നെ പല തവണ പറഞ്ഞിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.


Read:  പാദപൂജ മാത്രമല്ല, ആയുധ പരിശീലനവും രാമായണ പാരായണവും; ചേര്‍പ്പ് സ്‌കൂള്‍ ആര്‍.എസ്.എസിന്റെ വിഹാര കേന്ദ്രം


“ഞാനോ എന്റെ മതമോ അല്ല, എന്റെ രാജ്യമാണ് വലുത്”” എന്ന രാംദേവിന്റെ വാക്കുകളും ലേഖകന്‍ ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദുത്വം എന്ന ആശയത്തെ തന്നെ രാംദേവ് പൊളിച്ചെഴുതിയെന്ന് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യസ്‌നേഹം, ആരോഗ്യം എന്നിവയെ എല്ലാം അദ്ദേഹം സമന്വയിപ്പിച്ചു. വ്യത്യസ്തനായ ഒരു പ്രധാനമന്ത്രിയായിരിക്കും രാംദേവെന്നും ലേഖനത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more