| Wednesday, 20th November 2019, 9:01 pm

'നായയുടേയും പൂച്ചയുടേയും മാംസം കഴിക്കാം'; ബീഫ് കഴിക്കരുത്, ആഗോള താപനത്തിന് കാരണമെന്നും ബാബാ രാംദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഫിന്റെ ഉപഭോഗമാണ് ആഗോളതാപനത്തിന് കാരണമെന്ന് ബാബാ രാംദേവ്. ഉഡുപ്പിയില്‍ നടന്ന അന്താരാഷ്ട്ര യോഗ സമ്മേളനത്തിലാണ് രാംദേവ് തന്റെ വാദം അവതരിപ്പിച്ചത്. നായ, പൂച്ച, ചിക്കന്‍, മട്ടന്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ മാംസം കഴിക്കാമെന്നും എന്നാല്‍ ബീഫ് കഴിക്കാന്‍ പാടില്ലെന്നും രാംദേവ് പറഞ്ഞു.

ഗോവധത്തിനെതിരെ ഇന്ത്യയിലുടനീളം നിയമം കൊണ്ടുവരണമെന്നും രാംദേവ് ആവശ്യപ്പെട്ടു. ബാബര്‍, ഹുമയൂണ്‍, അക്ബര്‍ എന്നിവരുടെ കാലഘട്ടത്തില്‍ പോലും ഗോവധം നിരോധിച്ചിട്ടുണ്ടെന്നും രാംദേവ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബീഫ് കഴിക്കുന്നത് ജനം ഉപേക്ഷിക്കണമെന്നും രാംദേവ് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ മൊബൈല്‍ ഫോണ്‍ റേഡിയേഷനെ തടയാന്‍ തുളസിയിലിക്ക് കഴിയുമെന്ന് രാംദേവ് പറഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ കവറിന്റെ ഉള്ളില്‍ ഒരു തുളസിയില ഇട്ടാല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനെ തടയാന്‍ കഴിയുമെന്നായിരുന്നു രാംദേവിന്റെ വാദം.

രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനം തുടര്‍ന്ന് പോരുന്നത് രാജ്യത്തെ ദേശീയ മൃഗം കടുവയായതിനാലാണെന്നു എന്നാല്‍ പശുവാണെങ്കില്‍ ഒരു തീവ്രവാദി പോലും ജനിക്കില്ലായിരുന്നുവെന്നാണ് സമ്മേളനത്തില്‍ പങ്കെടുത്ത ഉഡുപ്പി പേജാവര്‍ മഠത്തിലെ സ്വാമിയായ വിശ്വേശ തീര്‍ഥ സ്വാമി പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more