റേഡിയേഷന്‍ ചോര്‍ച്ച എത്രത്തോളമുണ്ടെന്നോ അത് എത്രത്തോളം ഗുരുതരമായ പ്രശ്‌നം സൃഷ്ടിക്കുമെന്നോ പഠിക്കാനായി ഒരു സമിതിയെ നിയോഗിക്കാനോ ആര്‍.ടി.ഐ അന്വേഷണത്തിന് ഉത്തരവിടാനോ ഇവര്‍ തയ്യാറായിട്ടില്ല.
[]മുംബൈ: ബാബ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിന്നും താനെയിലെ പോഷകനദികളിലേക്ക് ഗുരുതരമാം വിധം റേഡിയേഷന്‍ ചോര്‍ച്ച. ഇക്കാര്യം കേന്ദ്ര വന-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ തന്നെ സ്ഥിരീകരിച്ചതാണ്.[]
ഇതിനെതിരെ പരിഹാര നടപടി ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ റേഡിയേഷന്‍ ചോര്‍ച്ച എത്രത്തോള മുണ്ടെന്നോ അത് എത്രത്തോളം ഗുരുതരമായ പ്രശ്‌നം സൃഷ്ടിക്കുമെന്നോ പഠിക്കാനായി ഒരു സമിതിയെ നിയോഗിക്കാനോ ആര്‍.ടി.ഐ അന്വേഷണത്തിന് ഉത്തരവിടാനോ ഇവര്‍ തയ്യാറായിട്ടില്ല.
റേഡിയേഷന്‍ പോഷകനദികളിലേക്ക് എത്തിച്ചേരുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇത്തരം റേഡിയേഷനുകള്‍ നേരിട്ട് മനുഷ്യരിലേക്കോ അന്തരീക്ഷ വായുവിലേക്കോ എത്തുന്നില്ലെന്നാണ് ജയന്തി നടരാജന്റെ വിലയിരുത്തല്‍.
ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ പ്രധാനമാനദണ്ഡങ്ങളില്‍ ഒന്നാണ് പൊതുജന സുരക്ഷ. എന്നാല്‍ അത്തരത്തിലുള്ള ഒരു സുരക്ഷാ സംവിധാനവും അവര്‍ പാലിക്കുന്നില്ലെന്നാണ് ആരോപണം.
ബാബ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിന്നും പുറത്ത് വരുന്ന റേഡിയേഷന്റെ അളവ് ജനങ്ങളില്‍ നിന്നും മറച്ചുവെക്കാനാണ് ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ശ്രമം.
ഇതേക്കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ ഒരു അന്വേഷണം നടത്തണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടേയും ശാസ്ത്രഗവേഷകരുടേയും വാദവും പാടെ അവഗണിക്കപ്പെടുകയാണ്.
ഇത് ഒരു പ്രത്യേക വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഇത് താനെയിലെ ചെറുനദികളില്‍ മാത്രം ഒതുങ്ങുമെന്ന് വിശ്വസിക്കുന്നില്ല. താരാപൂര്‍ പ്ലാന്റിനടുത്തുള്ള നദികളിലേക്കെല്ലാം ഇത്തരത്തിലൂടെ റേഡിയേഷന്‍ തള്ളപ്പെടുന്നുണ്ട്.
മുംബൈയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു വിഷമായി ഇത് മാറിയിട്ടും ഇതില്‍ വേണ്ട നടപടിയെടുക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ തയ്യാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. []
ഇത്രയും വലിയൊരു ചോര്‍ച്ചയെ കുറിച്ചോര്‍ത്ത് ജനങ്ങള്‍ ആശങ്കയിലാണെന്ന് മുംബൈ മച്ചിമാര്‍ കൃതി സമിതി പ്രസിഡന്റ് കിരണ്‍ കോഹ് ലി പറഞ്ഞു.
ഇത് ഒരു പ്രത്യേക വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഇത് താനെയിലെ ചെറുനദികളില്‍ മാത്രം ഒതുങ്ങുമെന്ന് വിശ്വസിക്കുന്നില്ല. താരാപൂര്‍ പ്ലാന്റിനടുത്തുള്ള നദികളിലേക്കെല്ലാം ഇത്തരത്തിലൂടെ റേഡിയേഷന്‍ തള്ളപ്പെടുന്നുണ്ട്.
ദീര്‍ഘനാളായി ഈ വിഷയം ഉന്നയിക്കുന്നുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ അധികാരികളില്‍ തയ്യാറായിട്ടില്ല. വിഷാംശമടങ്ങിയ നദികളില്‍ നിന്നും പിടിക്കുന്ന മത്സ്യങ്ങളാണ് നഗരത്തിലെ പല മാര്‍ക്കറ്റുകളിലും വില്‍ക്കപ്പെടുന്നത്.
ബാബ ആറ്റാമിക് റിസര്‍ച്ച് സെന്റര്‍ നേരത്തെ നടത്തിയ പഠനത്തില്‍ നദികളിലെത്തിച്ചേരുന്ന സീസിയം 137 ന്റെയും പൊളോണിയും 210 മാലിന്യങ്ങളുടെയും അളവ് വ്യക്തമായിരുന്നു.
എന്നാല്‍ അതിനേക്കാള്‍ എത്രയോ അധികം മടങ്ങാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നതെന്നും മറൈന്‍ ബ്ലോഗര്‍ സാഷി മേനോന്‍ പറഞ്ഞു.
റേഡിയേഷന്‍ ചോര്‍ച്ചയെ കുറിച്ച് തങ്ങള്‍ക്ക് ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നും എങ്കിലും വിഷയത്തെ കുറിച്ച് അന്വേഷിക്കുമെന്നുമാണ് ആറ്റോമിക് എനര്‍ജി ഡിപാര്‍ട്‌മെന്റ് തലവന്‍ എസ് കെ മല്‍ഹോത്ര വ്യക്തമാക്കിയിരിക്കുന്നത്.
സീസിയം 137 മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നവയാണ്. പൊളോണിയം 210 വളരെ ചെറിയ അളവില്‍ ശരീരത്തില്‍ എത്തുന്നത് വരെ അനീമിയ, കാന്‍സര്‍, അംഗവൈകല്യം തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് ആളുകള്‍ ഇരയാകും. []
ഇത്തരം ഗുരുതരമായ റേഡിയോ തരംഗങ്ങള്‍ ഉത്പാദിക്കുംവിധമുള്ള പരീക്ഷണങ്ങളില്‍ നിന്നും ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ പിന്നോട്ട് പോകുക മാത്രമേ ഇതിനുള്ള പരിഹാരം ആകുകയുള്ളൂ എന്നാണ് വിലയിരുത്തല്‍.
അതേസമയം ഈ ആരോപണങ്ങളെയെല്ലാം പാടെ അവഗണിക്കുന്ന നിലപാടാണ് ബാബ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ സ്വീകരിച്ചിരിക്കുന്നത്.
റേഡിയേഷന്‍ ചോര്‍ച്ചയെ കുറിച്ച് തങ്ങള്‍ക്ക് ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നും എങ്കിലും വിഷയത്തെ കുറിച്ച് അന്വേഷിക്കുമെന്നുമാണ് ആറ്റോമിക് എനര്‍ജി ഡിപാര്‍ട്‌മെന്റ് തലവന്‍ എസ് കെ മല്‍ഹോത്ര വ്യക്തമാക്കിയിരിക്കുന്നത്.
ഈ മേഖലയെ വിശദമായ പഠനത്തിന് വിധേയമാക്കണമെന്നും അന്തരീക്ഷത്തില്‍ റേഡിയേഷന്‍ തരംഗങ്ങള്‍ ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
പൊളോണിയത്തിന്റെ ചെറിയ ഒരു കണിക പോലും മനുഷ്യരില്‍ ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇത്രയും വലിയൊരു പ്രശ്‌നത്തെ വേണ്ടവിധം പരിഗണിക്കാത്തത് ഭാവിയില്‍ വന്‍ ദുരന്തത്തിന് ഇടവെക്കുമെന്നതില്‍ സംശയം വേണ്ടെന്ന് ശാസ്ത്രജ്ഞന്‍ പ്രദീപ് കുമാര്‍ വ്യക്തമാക്കുന്നു.