“ബാഹുബലി”യുടെ വിജയത്തിന് ഭാഷപോലും ഒരു തടസമായില്ല. ഹിന്ദി, തമിഴ്, തെലുങ്ക് വേര്‍ഷനുകളെല്ലാം ബോക്‌സ് ഓഫീസില്‍ വിജയംകൊയ്യുകയാണ്.
“ബാഹുബലി”യെക്കുറിച്ച് ബോളിവുഡ് ബാദുഷ ഷാരൂഖിനും മികച്ച അഭിപ്രായമാണ്. റോഹിത് ഷെട്ടിയുടെ “ദില്‍വാലെ” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ഷാരൂഖ് ഇപ്പോള്‍ ബള്‍ഗേറിയയിലാണ്.
ചിത്രം തനിക്കു വലിയ പ്രചോദനമായെന്നാണ് ഷാരൂഖ് പറയുന്നത്. ബാഹുബലി ടീമിന് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
“ബാഹുബലി എത്രത്തോളം കഠിനാധ്വാനമെടുത്ത ചെയ്ത ചിത്രമാണ്! ഈ പ്രചോദനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി.” എന്നാണ് ഷാരൂഖ് ട്വിറ്ററിലൂടെ അറിയിച്ചത്.
ജൂലൈ 10നാണ് ബാഹുബലി റിലീസ് ചെയ്തത്. 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ റീജിയണല്‍ ചിത്രമാണിത്. ചിത്രത്തിന്റെ ഡബ്ബു ചെയ്ത വേര്‍ഷന്‍ വരെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നാടുകയാണ്.
ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ നൂറുകോടി ക്ലബിനരികെയാണ്. ഒരു ഡബ്ബു ചെയ്ത ചിത്രം നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
പ്രഭാസ്, തമന്ന, അനുഷ്‌ക ഷെട്ടി, സത്യരാജ്, രമ്യകൃഷ്ണന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. 250 കോടി ബജറ്റിലൊരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തവര്‍ഷം വെള്ളിത്തിരയിലെത്തും.