മുംബൈ: രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു. രാണ്ടാം ഭാഗം ഇറങ്ങിയതിനു പിന്നാലെ ചിത്രത്തിലെ നായകന് പ്രഭാസിനെയും നായിക അനുഷ്ക ഷെട്ടിയെയും ബന്ധപ്പെടുത്തി നിരവധി വാര്‍ത്തകളും പുറത്തു വന്നിരുന്നു.
ഇരുവവരും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍ പറഞ്ഞിരുന്നത്. സിനിമയുടെ വന്‍വിജയത്തിനു പിന്നാലെ തെന്നിന്ത്യയിലെ നായികാ സങ്കല്‍പ്പമായും അനുഷ്ക മാറിയിരുന്നു.
തമിഴ്- തെലുങ്ക് സിനിമകളില്‍ തിരക്കേറിയ താരമായി മാറിയ താരം സിനിമ കഴിഞ്ഞാല്‍ തനിക്ക പ്രിയം ക്രിക്കറ്റിനോടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഒരു തെലുങ്ക് മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ക്രിക്കറ്റിനോടും ക്രിക്കറ്ററോടും ഉള്ള ഇഷ്ടം തുറന്ന് പറഞ്ഞത്.
അഭിമുഖത്തില്‍ ഇഷ്ട ക്രിക്കറ്റര്‍ ആരെന്നുള്ള ചോദ്യത്തിന് അപ്രതീക്ഷിതമായ മറുപടിയായിരുന്നു താരം നല്‍കിയത്. ബോളിവുഡ് നായികമാരില്‍ പകുതിയും ഇന്ത്യന്‍ നായകന് കോഹ്ലിയുടെ ആരാധകരാണെങ്കില്‍ ഈ തെന്നിന്ത്യന്‍ സുന്ദരിക്ക ഇഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്മതിലിനോടാണ്.
അവതാരകന്റെ ചോദ്യത്തോട് നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു അനുഷ്കയുടെ മറുപടി “രാഹുല്‍ ദ്രാവിഡാണ് എന്റെ ഇഷ്ട താരം. കുട്ടിക്കാലം മുതലേ എനിക്ക് അയാളെയാണ് ഇഷ്ടം” അനുഷ്ക പറഞ്ഞു.