| Wednesday, 20th January 2016, 9:49 am

പ്രഭാസിന് വധുവിനെ ആവശ്യമുണ്ട് !

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ തെലുങ്ക് താരമായ പ്രഭാസ് ഒരു അന്താരാഷ്ട്ര താരമായി മാറിയ വര്‍ഷമായിരുന്നു 2015.

കുടുംബത്തെ പോലും മറന്ന് വര്‍ഷങ്ങള്‍ ഈ സിനിമയ്ക്കായി അദ്ദേഹം മാറ്റിവെച്ചു. എന്നാല്‍ 36 കാരനായ പ്രഭാസിന്റെ വിവാഹം ഈ വര്‍ഷം തന്നെ നടത്താനാണ് വീട്ടുകാര്‍ ആലോചിക്കുന്നത്.

പ്രഭാസിന്റെ അമ്മാവനും നടനുമായ ക്രിഷ്ണം രാജുവാണ് പ്രഭാസിന്റെ വിവാഹം ഈ വര്‍ഷം തന്നെ നടന്നേക്കുമെന്ന സൂചന നല്‍കിയത്. പ്രഭാസിനെ താന്‍ അടുത്തിടെ കണ്ടിരുന്നെന്നും വിവാഹക്കാര്യത്തില്‍ അദ്ദേഹം സമ്മതം നല്‍കിയിട്ടുണ്ടെന്നും ക്രിഷ്ണം രാജു പറഞ്ഞു.

ഈ വര്‍ഷം തന്നെ വിവാഹം നടത്താമെന്നാണ് പ്രഭാസ് പറഞ്ഞത്. അതുകൊണ്ട് തന്നെ പ്രഭാസിന് യോജിച്ച വധുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറയുന്നു.

പ്രഭാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് താരം നിഷേധിക്കുകയും ചെയ്തിരുന്നു. ബാഹുബലി 2 വിന്റെ ഷൂട്ടിങ് തീര്‍ന്നാല്‍ ഉടന്‍ തന്നെ വിവാഹം നടക്കുമെന്നാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more