| Tuesday, 23rd May 2017, 3:02 pm

'ബാഹുബലിയൊക്കെ യെന്ത്?'; ബാഹുബലി ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ല; തന്റെ സിനിമ ഇന്നാണ് ഇറങ്ങുന്നതെങ്കില്‍ അയ്യായിരം കോടി കടന്നേനേ; ബാഹുബലിക്കെതിരെ സംവിധായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ കണ്ട മികച്ച വിജയം നേടി ബാഹുലി 2 മുന്നേറുമ്പോള്‍ ചിത്രത്തെ പരിഹസിച്ച് ബോളിവുഡ് സംവിധായകന്‍ അനില്‍ ശര്‍മ. ബാഹുബലി 2 യഥാര്‍ത്ഥത്തില്‍ ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ലെന്ന് അനില്‍ ശര്‍മ പറഞ്ഞു.


Also read യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയശേഷം യു.പിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മതംമാറ്റിയത് 43പേരെ


നിലവില്‍ ബാഹുബലി 2 1650 കോടി കലക്ട് ചെയ്തപ്പോഴാണ് ചിത്രം കളക്ഷന്‍ റൊക്കോര്‍ഡുകള്‍ ഭേദിച്ചിട്ടില്ലെന്ന് അനില്‍ ശര്‍മ പറുന്നത് തന്റെ ചിത്രമായ “ഗദ്ദാര്‍ ഏക് പ്രേം കഥ” ഇപ്പോഴാണ് റിലീസ് ചെയ്യുന്നതെങ്കില്‍ ചിത്രം അയ്യായിരം കോടി കടന്നേനെയെന്നും ശര്‍മ പറയുന്നു.

2001ലാണ് സണ്ണി ഡിയോളിനെ നായകനാക്കി “ഗദാര്‍: ഏക് പ്രേം കഥ” അനില്‍ ശര്‍മ സംവിധാനം ചെയ്യുന്നത്. “ഇതൊക്കെ ഓരോ സമയത്തും സംഭവിക്കുന്ന ഒന്നാണ്. 2001ല്‍ ഗദാര്‍ കലക്ട് ചെയ്തത് 265 കോടിയാണ്. ഇന്നത്തെ കണക്ക് വച്ച് നോക്കിയാല്‍ അയ്യായിരം കോടി രൂപ.” അദ്ദേഹം പറഞ്ഞു.

“നല്ല സിനിമകള്‍ വരുമ്പോള്‍ റെക്കോര്‍ഡുകള്‍ തകരും. എന്നാല്‍ ബാഹുബലി 2 വിനെ വച്ചുനോക്കുമ്പോള്‍ ആ ചിത്രം ഒരു റെക്കോര്‍ഡ് പോലും ഇതുവരെ തകര്‍ത്തിട്ടില്ല. 2001ലാണ് എന്റെ ചിത്രം റിലീസ് ചെയ്യുന്നത്. അന്ന് 25 രൂപയാണ് ഒരു ടിക്കറ്റിന്. അന്ന് എന്റെ സിനിമ 265 കോടി കലക്ട് ചെയ്തു.”


Dont miss ഡൊണാള്‍ഡ് ട്രംപിന്റെ കൈ പരസ്യമായി തട്ടിമാറ്റി മെലാനിയ ട്രംപ്: ഇസ്രഈല്‍ സന്ദര്‍ശനത്തിനിടയിലെ വീഡിയോ വൈറലാവുന്നു 


“ഇന്നത്തെ പണനിരക്കുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ഏകദേശം 5000 കോടി രൂപ. ബാഹുബലി 2 ഇപ്പോള്‍ 1500 ല്‍ എത്തിയിട്ടേ ഒള്ളൂ. അതുകൊണ്ട് ഈ സിനിമയെ ഇങ്ങനെ പൊക്കിപറയേണ്ടതില്ല”. അനില്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു. ബാഹുബലിയ്ക്ക് പുറമെ മറ്റൊരു ഇന്ത്യന്‍ ചിത്രമായ ദംഗലും കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയാണ്. 1500 കോടി ക്ലബ്ബിലെത്തി നില്‍ക്കുകയാണ് ദംഗല്‍ ഇപ്പോള്‍.

We use cookies to give you the best possible experience. Learn more