ന്യൂദൽഹി: അഴിമതി കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് ആശ്വാസം. ശിവകുമാറിനെതിരെയുള്ള സി.ബി.ഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ നീക്കം ചെയ്യാൻ വിസമ്മതിച്ച് വീണ്ടും സുപ്രീംകോടതി.
2017ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഡി. കെ. ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ശിവകുമാറിനെതിരായ അഴിമതി കേസിൽ സി.ബി.ഐ നടപടികൾ ഫെബ്രുവരി 10ന് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം (പി.എം.എൽ.എ) രജിസ്റ്റർ ചെയ്ത കേസിൽ നടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഏജൻസിയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു.
തുടർന്ന് ജൂലൈയിൽ ഇടക്കാല സ്റ്റേ നീക്കം ചെയ്യാനായി സി.ബി.ഐ സുപ്രീംകോടതിയിലേക്ക് ഹരജി നൽകിയിരുന്നു. എന്നാൽ കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് ശിവകുമാറിൻ്റെ പ്രതികരണത്തിനായി നോട്ടീസ് അയക്കുകയും ഇടക്കാല സ്റ്റേ നീക്കം ചെയ്യൽ അപ്പീൽ തള്ളുകയും ആയിരുന്നു.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം 90 ശതമാനം അവസാനിച്ചെങ്കിലും ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയെ തുടർന്ന് അന്വേഷണം പാതിവഴിയിൽ ആയെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു പറഞ്ഞു.
Content Highlight: SC refuses to lift interim stay on CBI probe against Karnataka Deputy CM