| Thursday, 20th June 2019, 11:56 am

വിമര്‍ശനങ്ങള്‍ വരുമ്പോഴൊക്കെ തളരും; തളര്‍ന്നാലേ എഴുന്നേറ്റ് നില്‍ക്കാനാവൂ; തനിക്കെതിരെ ഉയരുന്ന ആക്രമണങ്ങളെക്കുറിച്ച് പാര്‍വ്വതി തിരുവോത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിമര്‍ശനങ്ങളെ വിമര്‍ശനങ്ങളായി കാണാന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താന്‍ പഠിച്ചിട്ടുണ്ടെന്ന് നടി പാര്‍വ്വതി തിരുവോത്ത്.

‘വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ഒക്കെ നമ്മള്‍ തളരും പക്ഷേ അങ്ങിനെ തളര്‍ന്നാല്‍ മാത്രമേ നമുക്ക് വീണ്ടും എഴുന്നേറ്റു നില്‍ക്കാന്‍ കഴിയു. നമുക്ക് എപ്പോഴും ഒരു ഫേക്ക് ആയി ആത്മവിശ്വാസം ഒന്നും കാണിച്ച് നില്‍ക്കാന്‍ കഴിയില്ല. ഒരു കാര്യം ഹേര്‍ട് ചെയ്താല്‍ ഹേര്‍ട് ചെയ്തു എന്ന് തന്നെ പറയും.’ ഡൂള്‍ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞു.

‘നിങ്ങളെ നിര്‍മ്മിച്ച അതേ വസ്തുക്കള്‍ കൊണ്ടാണ് എന്നെയും നിര്‍മ്മിച്ചിരിക്കുന്നത് ,അതായത് നമ്മളൊക്കെ ഒരേ മണ്ണില്‍ നിന്നാണ് വന്നിരിക്കുന്നത്. അല്ലാതെ എനിക്ക് ടെര്‍മിനേറ്ററിലെ അര്‍ണോള്‍ഡിനെ പോലെ പ്രത്യേക ഒരു വസ്തുവൊന്നുമില്ല.’ എന്നും പാര്‍വ്വതി വിശദീകരിച്ചു.

ഡബ്ല്യു.സി.സിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഘടന ഒരു ഫെസിലിറ്റേറ്റീവ് ബോഡിയായി നിലനില്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പാര്‍വ്വതി പറഞ്ഞു.

‘ഞാന്‍ കാണുന്ന ഭാവി ഡബ്ലു.സി.സി എപ്പോഴും ഒരു ഫെസിലിറ്റേറ്റീവ് ബോഡിയായി നിലനില്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മറ്റുള്ള അസോസിയേഷനും മറ്റും സംസാരിച്ച് തുടങ്ങണം എന്നതാണ് നമ്മുടെ ആവശ്യം. അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. അതിന് ഒരു ശബ്ദമായി നമ്മള്‍ എപ്പോഴും ഉണ്ടാകും. ലിംഗഭേദമില്ലാതെ അവസരങ്ങള്‍ ഉണ്ടാവണം എന്നതാണ്. നമ്മുടെ വെബ്ബ് സൈറ്റില്‍ ഒരുപാട് കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ അടക്കമുള്ള ടെക്നീഷ്യന്‍സിനെ കൊണ്ട് കൂടുതല്‍ സിനിമകളും മറ്റും ചെയ്യിപ്പിക്കുക എന്നതാണ്. അതില്‍ താല്‍പ്പര്യമുള്ള ഒരുപാട് ആളുകള്‍ ഉണ്ട്. അവര്‍ക്ക് പല കാരണങ്ങള്‍ കൊണ്ട് സ്പേയ്സ് കിട്ടാറില്ല എന്നതാണ്.’ അവര്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം:

We use cookies to give you the best possible experience. Learn more