തമിഴ് സിനിമയിൽ കമൽഹാസൻ, രജിനികാന്ത് എന്നിവർക്ക് പകരമായി മറ്റുള്ളവരെ ചിന്തിക്കാൻ പ്രയാസമാണെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ പറയുന്നു.
വിജയിയും അജിത്തും വലിയ താരങ്ങളാണെന്നും എന്നാൽ കമൽഹാസനും രജിനികാന്തിനും പകരമാവാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി മലബാർ ജേർണലിനോട് സംസാരിക്കുകയായിരുന്നു ബി. ഉണ്ണികൃഷ്ണൻ.
‘തമിഴിൽ കമൽ ഹാസൻ, രജിനികാന്ത് എന്നിവരെ പോലെ മറ്റൊരാൾ വീണ്ടും ആവർത്തിക്കാൻ ബുദ്ധിമുട്ടാണ്.
വിജയ് എന്തൊരു വലിയ താരമാണെന്ന് നമ്മൾ പറയാറുണ്ട്. അതിൽ യാതൊരു സംശയവുമില്ല വിജയ് വലിയ താരമാണ്. അതുപോലെ അജിത് വലിയൊരു താരമാണ്.
പക്ഷെ ആ രണ്ടുപേരുകളുടെ കൂടെ ഇവരുടെ പേര് നമുക്ക് ചേർത്ത് വെക്കാൻ പറ്റുമോ. കമൽ ഹാസൻ, രജിനികാന്ത് എന്ന് പറയുന്ന പോലെ വിജയ്, അജിത് എന്ന് പറയാൻ നമുക്കൊരു ബുദ്ധിമുട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.
എല്ലാ സിനിമാ ഇൻഡസ്ട്രിയിലും ഇതുണ്ട്. സിനിമ മാത്രമല്ല സ്പോർട്സിലും അങ്ങനെയാണ്. അവിടെയും അങ്ങനെയല്ലേ. ബ്രയാൻ ലാറ, സച്ചിൻ ഇവർക്ക് ശേഷം ആരായിരുന്നു. എന്നാൽ ഫുട്ബോളിൽ മാത്രമാണ് അതിങ്ങനെ തുടർന്ന് വരുന്നതെന്ന് എനിക്ക് തോന്നുന്നു,’ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം ആരാണെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.
‘സിനിമ എന്തായാലും മുമ്പോട്ട് തന്നെ പോവും എന്നതിൽ സംശയമൊന്നുമില്ല. പക്ഷെ അവരെപോലുള്ള താരങ്ങൾ ഇനി ഉണ്ടാവുകയെന്നത് ബുദ്ധിമുട്ട് തന്നെയാണ്,’ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
Content Highlight: B.Unnikrishnan Talk About Vijay