Entertainment
നേര് മലയാളത്തിൽ ഇത്രത്തോളം വിജയമാവാൻ ഒരു കാരണമുണ്ട്: ബി.ഉണ്ണികൃഷ്ണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 10, 09:08 am
Saturday, 10th February 2024, 2:38 pm

ഈയിടെ മലയാളത്തിൽ ഇറങ്ങി വലിയ വിജയമായ ചിത്രമായിരുന്നു മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച നേര്.

തുടർപരാജയങ്ങൾക്ക് ശേഷം മോഹൻലാൽ ബോക്സ്‌ ഓഫീസ് വിജയവുമായി തിരിച്ചു വന്ന ചിത്രം കൂടിയായിരുന്നു നേര്. നേര് പോലെ ഒരു സിനിമ വിജയിക്കാൻ ഒരു കാരണമുണ്ടെന്നാണ് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പറയുന്നത്.

ഡൗൺ ആയിട്ടുള്ള ഒരാൾ പിന്നീട് കയറി വരുകയെന്നത് എപ്പോഴും സിനിമയിൽ വർക്ക്‌ ആവുന്ന ഒരു തീമാണെന്ന് ബി. ഉണ്ണികൃഷ്ണൻ പറയുന്നു. നേരിലെ വിജയ് മോഹൻ എന്ന മോഹൻലാലിന്റെ വക്കീൽ കഥാപാത്രവും അങ്ങനെയാണ്. ദി മലബാർ ജേർണലിനോട്‌ സംസാരിക്കുകയായിരുന്നു ബി.ഉണ്ണികൃഷ്ണൻ.

‘നേര് എന്ന സിനിമ ഇത്രത്തോളം വലിയ വിജയമാവാനുള്ള പ്രധാന കാരണം തകർന്നിരിക്കുന്ന ഒരാൾ കയറി വരുകയെന്നത് സിനിമയിൽ എപ്പോഴും വർക്ക്‌ ആവുന്ന ഒരു കാര്യമായത് കൊണ്ടാണ്,’ബി. ഉണ്ണികൃഷ്ണൻ പറയുന്നു.

മോഹൻലാൽ തന്റെ മുപ്പതിന്റെ തുടക്കത്തിൽ ചെയ്ത കഥാപാത്രങ്ങൾ ഇന്നും അത്ഭുതമാണെന്നും മലയാള സിനിമയിൽ ആ മാജിക് ഇനി ആവർത്തിക്കുമോയെന്നത് സംശയമാണെന്നും ബി.ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

‘മോഹൻലാലിനെ സംബന്ധിച്ച് അദ്ദേഹം തന്റെ ഇരുപതിന്റെ അവസാനത്തിലും മുപ്പതിന്റെ തുടക്കത്തിലും എല്ലാം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയത്. സദയം ചെയ്യുമ്പോൾ അദ്ദേഹത്തിന് എത്ര വയസാണ്. അതുപോലെ അദ്ദേഹത്തെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിച്ച രാജാവിന്റെ മകൻ ചെയ്യുമ്പോൾ വെറും 26 ആണ് പ്രായം. 1986ലെ സിനിമയല്ലേയത്.

അതെല്ലാം അത്ഭുതകരം ആയിട്ടുള്ള സംഗതിയാണ്. എനിക്ക് തോന്നുന്നില്ല മലയാള സിനിമയിൽ ഇനി ഈ മാജിക് ആവർത്തിക്കപ്പെടുമെന്ന്. ഇത് അഭിരുചിയുടെ പ്രശ്നം കൂടെയാണ്,’ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

Content Highlight: B Unnikrishnan Talk About Neru Movie