| Monday, 4th May 2020, 11:02 pm

മോഹന്‍ലാല്‍ താഴ്‌വാരം ആദ്യമായി കാണുന്നത് ഈ ലോക്ഡൗണില്‍; ബി. ഉണ്ണികൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോഹന്‍ലാല്‍-ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച സിനിമയായിരുന്നു താഴ്‌വാരം. മികച്ച വില്ലനായി സലിം ഗൗസ് കൂടിയെത്തിയതോടെ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. തന്റെ മികച്ച ചിത്രമായ താഴ്‌വാരം മോഹന്‍ലാല്‍ കണ്ടത് ഈ ലോക്ഡൗണിലാണ്.

ഇക്കാര്യം പങ്കുവെച്ചത് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനാണ്. ലോക്ഡൗണ്‍ കാലത്തെ സിനിമാ വ്യവസായത്തെ കുറിച്ച് പറയവേയാണ് ബി. ഉണ്ണികൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നാല്‍പത് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യമായാണ് ഇരുവരും ഷൂട്ടിങ് ഇല്ലാതെ ഇത്രയും ദിവസം ഇരിക്കുന്നത്. എന്നാല്‍ ഒരുപരിധിവരെ എല്ലാവരും ഈ സമയം കുടുംബങ്ങളോടൊപ്പം സര്‍ഗാത്മകമായി സമയം ചെലവഴിക്കുന്നുണ്ട്. മോഹന്‍ലാല്‍, താന്‍ അഭിനയിച്ച പ്രശസ്തമായ പല സിനിമകളും ഈ ലോക്ഡൗണ്‍ കാലത്താണ് കാണുന്നത്. 1990ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ‘താഴ്വാരം’ അദ്ദേഹം ആദ്യമായി കാണുന്നത് ലോക്ഡൗണിലാണ്. പൃഥ്വിയോടും ബ്ലെസ്സിയോടും നിരന്തരം സംസാരിക്കുന്നുണ്ട്. അവര്‍ അവിടെ ഉള്ള ഭാഗങ്ങള്‍ കഴിയുന്നതും ഷൂട്ട് ചെയ്ത് തീര്‍ക്കാനാണ് നോക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കൊവിഡ് കാലം മലയാള സിനിമയ്ക്ക് മാത്രം വരുത്തി വച്ച നഷ്ടം 600 കോടി രൂപയുടേതാണ്. സിനിമ നിര്‍മ്മാതാക്കള്‍ വലിയ പലിശയാണ് ഇക്കാലയളവില്‍ കൊടുത്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more