കൊച്ചി: മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. മഞ്ജുവിന്റെ കത്ത് ലഭിച്ചിരുന്നു എന്നാല്‍ ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടുന്നതില്‍ പരിമിതകള്‍ ഉണ്ട്.
ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ ഇന്നാണ് ഫെഫ്ക്കയ്ക്ക് പരാതി നല്‍കിയത്. താരസംഘടനയായ എ.എം.എം.എയ്ക്കും മഞ്ജു പരാതി നല്‍കിയതായാണ് സൂചന.
ശ്രീകുമാര്‍ മേനോന്റെ ഭീഷണി സൂചിപ്പിച്ചാണ് ഫെഫ്ക്കയ്ക്ക് മഞ്ജു പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോനെതിരെ പൊലീസില്‍ പരാതി നല്‍കിയ കാര്യവും ഫെഫ്ക്കയ്ക്ക് നല്‍കിയ കത്തില്‍ മഞ്ജു പറയുന്നുണ്ട്.
അതേസമയം മഞ്ജു വാര്യര്‍ നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റയും പ്രതികരിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസമാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഡി.ജി.പിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.
അതേസമയം പൊലീസില്‍ പരാതി നല്‍കിയ വിഷയത്തില്‍ മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ശ്രീകുമാര്‍ മേനോന്‍ നടത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ