സിനിമയില്‍ വന്ന സമയത്ത് എല്ലാവരും തന്നെ ബുദ്ധിജീവി എന്നായിരുന്നു വിളിച്ചതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍.
ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവത്തിന്റ കഥ എഴുതിയത് ഹിന്ദി ഫിലിമായ ഷൂല്‍ (shool) കണ്ടിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘നരസിംഹത്തിന് ശേഷം ഷാജി കൈലാസാണ് ബ്രാ യി നില്‍ക്കുന്നത്. ഞാന്‍ സിനിമയിലേക്ക് വന്നപ്പോള്‍ പലരും പറഞ്ഞത് ഒരു ബുദ്ധിജീവി വന്നിട്ടുണ്ട് എന്നാണ്. പക്ഷേ അയാള്‍ കുറച്ചുകൂടെ പരുവപ്പെടണമെന്നും അവര്‍ പറഞ്ഞു.
പത്രത്തിന് ശേഷം ബിജു മേനോനെ വെച്ചിട്ട് ഒരു സിനിമ പ്ലാന്‍ ചെയ്തു. കഥ ശരിയാവാത്തത് കൊണ്ട് എന്നോട് ചെയ്യുമോയെന്ന് ചോദിച്ചു. എനിക്ക് അത് ഭയങ്കര സന്തോഷം ഉണ്ടാക്കി. കാരണം ഷാജി കൈലാസിനെ പോലെ ഒരാള്‍ അല്ലെ ചോദിക്കുന്നത്.
നമുക്ക് ഒരു ആഴ്ച കൊണ്ട് തുടങ്ങണമെന്നും പറഞ്ഞു. ഗുരുവായൂരില്‍ വെച്ചാണ് ഷൂട്ട് ചെയ്യേണ്ടതെന്നും അറിയിച്ചു. ഷാജിയുടെ കയ്യില്‍ അങ്ങനത്തെ ഓരോ കാര്യങ്ങളുണ്ട്. കഥയൊന്നും പെട്ടെന്ന് കിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ഷൂല്‍ന്റെ ഡി. വി. ഡി തന്നു.
അത് കണ്ടിട്ട് ഞാന്‍ ചെറിയൊരു പ്ലോട്ട് എഴുതി. അങ്ങനെ ഞങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പോയി. രാവിലെ ഞാന്‍ കഥ എഴുതും ശേഷം ഷൂട്ട് ചെയ്യും. സിനിമ സക്‌സസ് ആവുക എന്നതിലുപരി പ്രൊഡ്യൂസര്‍ക്ക് നഷ്ടമുണ്ടാവരുത് അതാണ് പ്രധാനം,” ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
content highlight: b unnikrishnan about sivam movie