[]തിരുവനന്തപുരം: ജനിതക മാറ്റം വരുത്തിയ നെല്ലിന്റെ പരീക്ഷണം കേരളത്തില്‍ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി കെ.പി മോഹനന്‍.
ഇക്കാര്യം വ്യക്തമാക്കി വനം, പരിസ്ഥിതി മന്ത്രാലയത്തിന് വിശദമായ കത്തയച്ചെന്നും കൃഷി മന്ത്രി അറിയിച്ചു.[]
കേരളത്തില്‍ ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ പരീക്ഷണാ ടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇത്തരം വിത്തുകള്‍ സംസ്ഥാനത്ത് നിരോധിച്ചിരി ക്കുകയാണ്. ഇക്കാര്യത്തെ കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും, കൃഷിമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ഇത്തരം വിത്തുകള്‍ ഉപയോഗിക്കുന്നതിനെതിരെ കാര്‍ഷിക മന്ത്രാലയത്തിനും, കാര്‍ഷിക സര്‍വ്വകലാശാലക്കും കൃഷി മന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ ഇത്തരത്തിലുള്ള വിത്തുകള്‍ക്ക് നിലനില്‍ക്കുന്ന വിലക്ക് തുടരുമെന്നും കൃഷി മന്ത്രി അറിയിച്ചു.
ജനിതക മാറ്റം വരുത്തിയ നെല്ല്, പരുത്തി, ആവണക്ക്, ചോളം എന്നിവയുടെ പരീക്ഷണത്തിന് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള ജെനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി (ജി.ഇ.എ.സി) യാണ് നേരത്തെ അനുമതി നല്‍കിയിരുന്നത്.
കേരളത്തില്‍ പരീക്ഷണം നടത്താല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെയായിരുന്നു കേരളത്തില്‍ ജനിതക മാറ്റം (ജി.എം.) വരുത്തിയ നെല്ലിനങ്ങള്‍ പരീക്ഷിക്കാനൊരുങ്ങിയത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജി.എം. വിത്തുകള്‍ പരീക്ഷിക്കാന്‍ ഏതാനും കമ്പനികള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് കേരളത്തിനും അനുമതി ലഭിച്ചത്.