ബെംഗളൂരു: കര്‍ണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ദല്‍ഹിയലെ ബി.ജെ.പി. ദേശീയ നേതൃത്വത്തിനു തന്നെ വിശ്വാസമുണ്ടായിരിക്കുന്നിടത്തോളംകാലം നേതൃസ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ തനിക്കു പകരംവെക്കാന്‍ ഒരു നേതാവ് കര്‍ണാടകയിലില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
‘ദല്‍ഹിയിലെ നേതൃത്വത്തിന് എന്നില്‍ വിശ്വാസമുള്ളിടത്തോളം കാലം ഞാന്‍ മുഖ്യമന്ത്രിയായി തുടരും. എന്നെ വേണ്ടെന്നു അവര്‍ പറയുന്ന ദിവസം, ഞാന്‍ രാജിവെച്ച് ഒഴിയും,’ ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യെദിയൂരപ്പയെ നീക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി സി.പി. യോഗേശ്വരയും ചില എം.എല്‍.എമാരുമടങ്ങുന്ന
ബി.ജെ.പിയിലെ മറുപക്ഷം പലതവണ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ഈ വിഷയത്തില്‍ യെദിയൂരപ്പ മനസ്സുതുറക്കുന്നത്.