[]മുംബൈ: കമ്പ്യൂട്ടര്‍ ശൃംഖലയിലെ തകരാര്‍ മൂലം ബോംബെ സ്‌റ്റോക് എക്്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം മൂന്ന് മണിക്കൂേേറാളം തടസപ്പെട്ടു. തകരാര്‍ പരിഹരിച്ച ബി.എസ്.ഇ പിന്നീട ്പ്രവര്‍ത്തനം പുനരാരംഭിച്ചു.
രാവിലെ വ്യാപാരം ആരംഭിച്ച് വിപണി 83 പോയിന്റ് ഉയര്‍ന്ന് 25924 വരെ എത്തിയിരുന്നു. പിന്നീട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ബോംബെ സ്‌റ്റോക് എക്‌സേഞ്ചിന്റെ പ്രവര്‍ത്തനം മുടങ്ങിയത്.
ടി.സി.എസ്, എച്ച്.ഡി എഫ്.സി, റിലയന്‍സ് ഇന്റസ്ട്രീസ് എന്നിവയുടെ ഓഹരികളാണ് തുടക്കത്തില്‍ വിപണിയെ മുന്നോട്ട് നയിച്ചത്. ഇന്നലെ ഓഹരി വിപണികള്‍ പുതിയ ഉയരം കുറിച്ചതിനു പിന്നാലെയാണ് സാങ്കേതിക തകരാറുകള്‍ വിപണിയെ പിടിച്ചുലച്ചത്.
സാങ്കേതിക തകരാറുകള്‍ മൂലം ഓര്‍ഡര്‍ ബുക്കില്‍ മുന്‍കൂട്ടി രേഖപെടുത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ നഷ്ടപെട്ടു. മൂന്ന് മണിക്കൂറോളം പ്രവര്‍ത്തനം നിലച്ച ബിഎസ്ഇ പിന്നീട് പുനരാരംഭിച്ചു.
വ്യാഴാഴ്ച്ച ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 25800 ഉം ദേശീയ സൂചികയായ നിഫ്റ്റി 7700 ഉം പോയന്റിനു മുകളിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച് .സി.എല്‍ ടെക്‌നിക്കല്‍ വിഭാഗമാണ് വിപണിയെ പിടിച്ചുലച്ച തകരാറ് പരിഹരിച്ചത്. ഏപ്രില്‍ ഏഴിനും ഒമ്പതിനും സമാനമായ പ്രശ്‌നങ്ങള്‍ മൂലം ബിഎസ്ഇയുടെ പ്രവര്‍ത്തനം ഏതാനും മിനിറ്റുകള്‍ നിലച്ചിരുന്നു. സെബിയും, ധനമന്ത്രാലയവും ബി.എസ്.ഇയോട് ഇത് സംബന്ധിച്ച വിശദീകരണം തേടി.