ദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നേരത്തെ അറസ്റ്റിലായ ബി.ആര്‍.എസ് നേതാവ് കെ. കവിതക്ക് സുപ്രീംകോടതി ചാമ്യം നിഷേധിച്ചു. നിലവില്‍ കവിത കസ്റ്റഡിയില്‍ തുടരുകയാണ്. വിചാരണ കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.
കവിത മധ്യനയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയും ഉള്‍പ്പെടെ എ.എ.പി.യുടെ ഉന്നത നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
കവിത എ.പി.പി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയതായും അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു. അഴിമതിയിലൂടെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ പണമാണ് ആം ആദ്മി പാര്‍ട്ടിയിലേക്ക് എത്തിയതെന്ന് ഇ.ഡി പറഞ്ഞു. കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ ആണ് കവിതയും സഹായികളും എ.എ.പിക്ക് മുന്‍കൂറായി പണം നല്‍കിയതെന്ന് ഇ.ഡി ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കവിതയെ ഹൈദരാബാദിലെ വീട്ടിലെത്തി ഇ.ഡി അറസ്റ്റ് ചെയ്തത്.
സമാനമായ രീതിയില്‍ അരവിന്ദ് കെജ്‌രിവാളിനെയും കഴിഞ്ഞദിവസം വീട്ടില്‍ നിന്നും ഇ.ഡി അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ട് ഒമ്പത് തവണ ഇ.ഡി സമന്‍സ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജര്‍ ആയില്ലായിരുന്നു.
അതേസമയം ഇന്ന് ഉച്ചയ്ക്ക് അരവിന്ദ് കെജ്‌രിവാളിനെ വിചാരണ കോടതിയില്‍ ഹാജരാക്കും. അതിനിടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Content Highlight: B.R.S leader k. Kavitha has no bail in the Delhi liquor policy corruption case