national news
പ്രചാരണ റാലിക്കിടെ വാഹനത്തില്‍ നിന്നും വീണ് ബി.ആര്‍.എസ് നേതാവ് കെ.ടി.ആര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Nov 09, 12:34 pm
Thursday, 9th November 2023, 6:04 pm

നിസാമാബാദ്: തെലങ്കാനയിലെ നിസാമാ ബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണറാലിയുടെ വാഹ നം പെട്ടെന്ന് നിര്‍ത്തിയതിനെതുടര്‍ന്ന് വാഹനത്തിന്റെ മുകളില്‍ നിന്ന് അദ്ദേഹം മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കെ വീഴുകയായിരുന്നു.

അപകടത്തിന്റെ വീഡിയോയില്‍ കെ.ടി.ആര്‍ കൈകൊണ്ട് ബാലന്‍സ് ചെയ്യുന്നതും ചുറ്റുമുള്ളവരില്‍ ചിലര്‍ വാഹനത്തില്‍ നിന്ന് താഴേക്ക് വീഴുന്നതും കാണാം. അപകടം നടക്കുമ്പോള്‍ കെ.ടി.ആറിന്റെ വാഹനം ഇടുങ്ങിയ പാത്ക്കുള്ളില്‍ ആയിരുന്നു.

കാറിന്റെ ബാരിക്കേഡുകള്‍ ഇട്ട മേല്‍ക്കൂരയില്‍ നിന്ന് കെ.ടി.ആര്‍ ആളുകളെ അഭിവാദ്യം ചെയ്യുന്നതിനിടെ അനുയായികള്‍ വാഹനത്തിനൊപ്പം ഓടുകയായിരുന്നു.
കാര്‍ പെട്ടെന്ന് നിര്‍ത്തിയതോടെ നേതാക്കള്‍ പരസ്പരം ഇടിക്കുകയും ബാരിക്കേഡ് പൊട്ടി പലരും താഴേക്ക് വീഴുകയും ചെയ്തു. എന്നാല്‍ കെ. ടി. ആര്‍ കൈകള്‍ കൊണ്ട് ബാലന്‍സ് ചെയ്തു സുരക്ഷിതനായി.

അപകടത്തിനുശേഷം കെ. ടി. ആര്‍ കോടങ്ങലില്‍ റോഡ് ഷോ നടത്തി. സെര്‍സിലിയ നിയമസഭാ മണ്ഡലത്തിലേക്ക് കെ.ടി.ആര്‍ വ്യാഴാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നു. നവംബര്‍ 30നാണ് തെരഞ്ഞെടുപ്പ്.

Content Highlight: B.R.S leader accidently falls from election rally vehicle