| Sunday, 16th April 2017, 8:47 pm

'പിണറായി ഇന്ത്യയിലെ നല്ല മുഖ്യമന്ത്രിമാരിലൊരാള്‍'; അദ്ദേഹം ആഗ്രഹിക്കുന്നത് നല്ലത് നടക്കണമെന്ന്: ബി. ജയമോഹന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യയിലെ നല്ല മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയനെന്ന് സാഹിത്യകാരന്‍ ബി. ജയമോഹന്‍. ഭാഷാപോഷിണി മാസികയില്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യയിലെ നല്ല മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായിയെന്ന് ജയമോഹന്‍ പറഞ്ഞത്.


Also read പാര്‍ട്ടിയെ വളര്‍ത്താനായ് മോദി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്; പ്രതിപക്ഷം ഇപ്പോള്‍ ഒരുമിച്ചാല്‍ ബി.ജെ.പിയ കാണാന്‍ കിട്ടില്ല: ലാലു പ്രസാദ് യാദവ്


തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളുമാണ് ഭാഷാപോഷിണിയിലെഴുതിയ ലേഖനത്തിലൂടെ ജയമോഹന്‍ വ്യക്തമാക്കുന്നത്. താന്‍ മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കാരനല്ലെന്നും എഴുത്തുകാരന്‍ മാത്രമാണെന്നും പറയുന്ന ജയമോഹന്‍ തന്റെ രാഷ്ട്രീയം എന്നാല്‍ അരാഷ്ട്രീയമാണെന്നും ലേഖനത്തില്‍ പറയുന്നു.

“താന്‍ മാര്‍ക്‌സിസ്റ്റല്ല എഴുത്തുകാരന്‍ മാത്രമാണ് എം. ഗോവിന്ദന്റെയോ സുന്ദര രാമസ്വാമിയുടെയോ രാഷ്ട്രീയമാണ് തന്റേത്. എന്നുവെച്ചാല്‍ അരാഷ്ട്രീയം ഒരു ഫിലിസ്‌റ്റൈന്‍ ആയിരിക്കലാണ് എഴുത്തുകാരന് പറ്റിയ രാഷ്ട്രീയമെന്നാണ് തന്റെ അഭിപ്രായം” ജയമോഹന്‍ പറയുന്നു.

നല്ലത് നടക്കണമെന്ന് ആഗ്രഹിക്കുന്ന ഭരണാധികാരിയാണ് പിണറായിയെന്ന് പറയുന്ന ജയമോഹന്‍ തൊഴില്‍- വാണിജ്യ രംഗങ്ങളില്‍ ചന്ദ്രശേഖര റാവുവിന് ശേഷം ഏറ്റവും നല്ല അഭിപ്രായം വരുന്നത് പിണറായിയെക്കുറിച്ചാണെന്നും ചൂണ്ടിക്കാണിക്കുന്നു.

“തനിക്ക് അറിയാവുന്ന തൊഴില്‍ വാണിജ്യ രംഗങ്ങളില്‍ നിന്ന് തെലുങ്കാനയിലെ ചന്ദ്രശേഖര റാവുവിന് ശേഷം ഏറ്റവും നല്ല അഭിപ്രായം വരുന്നത് പിണറായിയെക്കുറിച്ചാണ്” അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more