ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷനും കോണ്‍ഗ്രസ്സ് നേതാവുമായ പി.ജെ കുര്യന്‍ രാജിവെക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബി.ജെ.പിയുടെ നിലപാട് ബി.ജെ.പി വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കിയത്.[]
ആരോപണം തെറ്റാണെന്ന് തെളിയുംവരെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് കുര്യന്‍ മാറി നില്‍ക്കണം. കേസിനെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ധാര്‍മ്മികത ഉയര്‍ത്തി പിടിച്ച് കുര്യന്‍ രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ലമെന്റിന്റെ ഇരു സഭകളിലും കുര്യന്റെ രാജി ആവശ്യപ്പെടണമെന്ന കാര്യത്തില്‍ ബി.ജെ.പി നേതൃത്വം ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. ഈ മാസം 20 ന് ചേരുന്ന ബി.ജെ.പി പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തിന് ശേഷം ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
ഈ വിഷയത്തില്‍ ആദ്യം മൃദുസമീപനമെടുത്ത ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് കുര്യന്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്്.
ബി.ജെ.പി ഈ വിഷയം സഭയില്‍ ഉന്നയിച്ചാല്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് കുര്യനെതിരെ നടപടിയെടുക്കാതിരിക്കുന്നതില്‍ നിന്നൊഴിയാനാകില്ല.