Advertisement
national news
ബി.ജെ.പി ഭരിക്കുന്ന 14 സംസ്ഥാനങ്ങളില്‍ ദേശീയ പോഷക പദ്ധതി അട്ടിമറിക്കുന്നതായി പഠനം: ഉച്ചഭക്ഷണത്തിനൊപ്പം നല്‍കുന്ന മുട്ട നിര്‍ത്തലാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 05, 05:28 am
Sunday, 5th August 2018, 10:58 am

ന്യൂദല്‍ഹി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദേശീയ പോഷക പദ്ധതി (എന്‍.എന്‍.എസ്) അട്ടിമറിക്കുന്നതായി പഠനം. ഇന്ത്യ സ്‌പെന്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

ബി.ജെ.പി ഭരിക്കുന്ന 14 സംസ്ഥാനങ്ങളില്‍ അംഗനവാടികളിലും സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനൊപ്പം നല്‍കുന്ന കോഴിമുട്ട ഒഴിവാക്കിയതായി പഠനത്തില്‍ പറയുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവ് നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

Read: രാഷ്ട്രപതി ഇന്ന് കേരളത്തില്‍: സ്വീകരിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനം ഒഴിവാക്കി

ഈ പശ്ചാത്തലത്തിലാണ് മുട്ട ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കി 2014ല്‍ നീതി ആയോഗ് പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍ മാംസാഹാര വിരോധം മുതലാക്കി സസ്യാഹാരം കഴിക്കുന്നവരുടെ വികാരം വൃണപ്പെടുമെന്ന് ധരിപ്പിച്ച് സംസ്ഥാനങ്ങള്‍ മുട്ടയ്ക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകയായ സ്വാതി നാരായണന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പഞ്ചാബ്, മിസോറം, ദല്‍ഹി എന്നീ ബി.ജെ.പി ഇതര സര്‍ക്കാരുകളും മുട്ട ഉച്ചഭക്ഷണത്തില്‍ നിന്നും വിലക്കിയിട്ടുണ്ട്. ഭൂരിപക്ഷം വരുന്ന സസ്യാഹാരികളുടെ വികാരം മാനിച്ചാണ് മുട്ട നല്‍കാത്തതെന്ന് ഗുജറാത്തിലെ ഉച്ചഭക്ഷണ പദ്ധതി കമ്മീഷണര്‍ ആര്‍.ജെ. ത്രിവേദി പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

Read:  തോല്‍വിയില്‍ ഉത്തരവാദിത്വം ബാറ്റ്‌സ്മാന്‍മാര്‍ക്ക്; ഉമേഷും ഇശാന്തും അമ്പരപ്പിച്ചെന്നും കോഹ്‌ലി

ഹിമാചല്‍ പ്രദേശും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ കുട്ടികളില്‍ ഭൂരിപക്ഷവും സസ്യാഹാരികളാണെന്ന ബി.ജെ.പി സര്‍ക്കാരിന്റെ വാദം സ്വാതി നാരായണന്‍ തളളി.

രാജ്യത്തെ 15 വയസ്സില്‍ താഴെയുള്ളവരില്‍ 71 ശതമാനം കുട്ടികളും മാംസാഹാരം കഴിക്കുന്നവരാണെന്ന രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാംസ്യ സമ്പന്നമായ മുട്ട കുട്ടികള്‍ക്ക് നല്‍കുന്നത് മികച്ച ഫലമുണ്ടാക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.