Daily News
ബി.ജെ.പി. എം.എല്‍.എ ടോള്‍ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Aug 14, 07:59 am
Thursday, 14th August 2014, 1:29 pm

BJB-MLA-Attack

ഭോപ്പാല്‍: ബി.ജെ.പി. എം.എല്‍.എ ടോള്‍ ജീവനക്കാരനെ മാരകമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശില്‍ നിന്നുള്ള എം.എല്‍.എ  രുസ്താം സിങ്ങാണ് ജീവനക്കാരനെ മര്‍ദ്ദിക്കുന്നത്. അധികാരത്തിലെത്തുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍തത്തകര്‍ നിയമം കയ്യിലെടുക്കുന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് ഈ വീഡിയോ ദൃശ്യങ്ങള്‍.

[] ബുധനാഴ്ച്ച രാത്രിയാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. ആഗ്രാ -മുംബൈ നാഷണല്‍ ഹൈവേയിലുള്ള മൊറേനയില്‍ വെച്ചാണ് എം.എല്‍.എ യുടെ ഗുണ്ടാ പ്രവത്തനം. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കാറില്‍ നിന്ന ഇറങ്ങിവന്ന എം.എല്‍.എ ജീവനക്കാരനെ മാരകമായി മര്‍ദ്ദിക്കുന്നു. പിന്നീട് സഹായികളും കൂടി കൂട്ടമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വന്നിരിക്കുന്നത്.

ഒരിക്കല്‍ പോലീസ് ഐ.ജി. ആയിരുന്ന വ്യക്തിയാണ് രുസ്താം സിങ്ങ്. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നു. ഇത് സംഭവത്തിന്റെ രൂക്ഷത വെളിവാക്കുന്നു.

ജീവനക്കാരന്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ജീവനക്കാരന്‍ ഇതുവരെയും പരാതി നല്‍കിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്.