Loksabha Election Result 2024
അമേഠിയിൽ സ്‌മൃതി ഇറാനി ഒരുലക്ഷത്തിലധികം വോട്ടുകൾക്ക് പിന്നിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 04, 07:55 am
Tuesday, 4th June 2024, 1:25 pm

അമേഠി: ഉത്തർപ്രദേശിലെ അമേഠിയിലും ബി.ജെ.പിക്ക് നിരാശ. ബി.ജെ.പി നേതാവായ സ്‌മൃതി ഇറാനിയെക്കാൾ മികച്ച ലീഡ് നേടി കോൺഗ്രസ് അമേഠിയിൽ മുന്നിലെത്തി. 155788 വോട്ടുകളുടെ ലീഡോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ആണ് മുന്നിട്ട് നിൽക്കുന്നത്.

കേന്ദ്ര മന്ത്രി കൂടിയായ സ്‌മൃതി ഇറാനിക്കും പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ലെന്നത് ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ പ്രതീക്ഷകളൊക്കെ തകർക്കുകയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് സ്‌മൃതി ഇറാനി വിജയിച്ചിരുന്നു.

എന്നാൽ ഇത്തവണ പ്രതീക്ഷകൾക്കെല്ലാം വിപരീതമാണ് കാര്യങ്ങൾ. അര ലക്ഷത്തിലധികമുള്ള കിഷോരി ലാലിന്റെ ലീഡ് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്.

ബി.ജെ.പിയുടെ തട്ടകമായ ഉത്തർപ്രദേശിൽ നിന്ന് വരുന്ന വാർത്തകൾ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. മികച്ച മുന്നേറ്റം പ്രതീക്ഷിച്ച ബി.ജെ.പിക്ക് 33 മണ്ഡലങ്ങളിൽ മാത്രമാണ് മുന്നേറാൻ സാധിച്ചത്. 36 മണ്ഡലങ്ങളിൽ മുന്നേറ്റവുമായി സമാജ്‌വാദ് പാർട്ടിയാണ് മുന്നിൽ നിൽക്കുന്നത്. അമേഠിയുൾപ്പടെ ഏഴ് സീറ്റുകളിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുന്നേറ്റമുള്ളത്.

 

 

Content Highlight: B.J.P lost their lead in Ameti