[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പിടിയിലായ ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെ ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സി.ഇ.ഒ കൂടിയായ മെയ്യപ്പനെ കഴിഞ്ഞ ദിവസമാണ് മുബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനെ തുടര്‍ന്നാണ് മെയ്യപ്പനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.[]
ഐ.പി.എല്‍ ഉള്‍പ്പടെ ക്രിക്കറ്റ് സംബന്ധമായ എല്ലാ സ്ഥാനങ്ങളില്‍ നിന്നും, പ്രവര്‍ത്തനങ്ങളിന്‍ നിന്നും മെയ്യപ്പനെ ബി.സി.സി.ഐ വില ക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മരുമകനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ബി.സി.സി.ഐ സ്ഥാനത്ത് നിന്ന് എന്‍ ശ്രീനിവാസന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പലരും മുറവിളി കൂട്ടിയിരുന്നെങ്കിലും, പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ഒരുക്കമല്ല എന്നാണ് ശ്രീനിവാസന്‍ അറിയിച്ചത്.
തന്നെ ഭീഷണിപ്പെടുത്തി സസ്‌പെന്‍ഡ് ചെയ്യണ്ടെന്നാണ് ശ്രീനിവാസന്‍ മാധ്യമങ്ങളെ അറിയിച്ചത്. മരുമകനിലൂടെ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ബി.സി.സി.ഐ സഥാനത്ത് നിന്ന് എന്‍. ശ്രീനിവാസന്‍ മാറിയില്ലെങ്കില്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്ത് പകരം സ്ഥാനത്തേക്ക് ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹറെ നിയമിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്.