|

ബി.സി.സി.ഐ കേന്ദ്ര കരാറില്‍ തിരിച്ചെത്തി ശ്രേയസ്; സഞ്ജു സി ക്യാറ്റഗറിയില്‍, പട്ടിക ഇങ്ങനെ...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിലെ 2024-2025 വര്‍ഷത്തെ കേന്ദ്ര കരാറില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് ബി.സി.സി.ഐ. ഗ്രേഡ് അടിസ്ഥാനത്തില്‍ തരം തിരിച്ച താരങ്ങളുടെ പട്ടികയില്‍ പ്രതിവര്‍ഷം ഏഴ് കോടി രൂപ വാര്‍ഷിക വരുമാനമായി ലഭിക്കുന്ന താരങ്ങളുടെ എ പ്ലസ് ക്യാറ്റഗറിയില്‍ ഇടം നേടിയത് വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരാണ്.

അതേസമയം കഴിഞ്ഞ സീസണില്‍ കേന്ദ്രകരാറില്‍ നിന്ന് പുറത്തായ ശ്രേയസ് അയ്യരേയും ഇഷാന്‍ കിഷനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഇരു താരങ്ങളേയും കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ സി ക്യാറ്റഗറിയില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് ബി ക്യാറ്റഗറിയില്‍ നിന്ന് എ ക്യാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.

2024-25 വര്‍ഷത്തേക്കുള്ള ബി.സി.സി.ഐ കേന്ദ്ര കരാറില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പട്ടിക

കാറ്റഗറി എ+ (പ്രതിവര്‍ഷം ഏഴ് കോടി) – രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

കാറ്റഗറി എ (പ്രതിവര്‍ഷം അഞ്ച് കോടി) – മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷബ് പന്ത്

കാറ്റഗറി ബി (പ്രതിവര്‍ഷം മൂന്ന് കോടി) – സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍

കാറ്റഗറി സി (പ്രതിവര്‍ഷം ഒരു കോടി) – റിങ്കു സിങ്, തിലക് വര്‍മ, റിതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, രജത് പാടിദാര്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ

Content Highlight: B.C.C.I Announces Annual player Retainership 2024-25  Team India