ലാസ്‌വെഗാസ്: പ്രസിദ്ധ സംഗീതജ്ഞനും ഗിറാറാറിസ്റ്റുമായ ബി.ബി കിങ് (89) അന്തരിച്ചു. ലാസ്‌വെഗാസിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. “ബ്ലൂസ്” എന്ന ആഫ്രോ-അമേരിക്കന്‍ സംഗീത ശൈലിയുടെ പ്രചാരകനായിരുന്ന കിങിന്റെ സംഗീതത്തില്‍ നിറഞ്ഞ് നിന്നിരുന്നത് അമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ട കറുത്ത വര്‍ഗക്കാരുടെ പ്രതിരോധ ശബ്ദങ്ങളായിരുന്നു.
1940 ല്‍ അമേരിക്കയിലെ മിസിസിപ്പിയില്‍ ജനിച്ച ബി.ബി കിങ് ലോകത്ത എക്കാലത്തെയും മികച്ച ഗിറ്റിസ്റ്റുകളില്‍ ഒരാളായിരുന്നു. എറിക് ക്ലാപ്റ്റണ്‍ ഉള്‍പ്പടെ മികച്ച ശിഷ്യന്‍മാരും അദ്ദേഹത്തിനുണ്ടായിരുന്നു.
തുടക്കത്തില്‍ അമേരിക്കന്‍ ജനതക്ക് മുന്നില്‍ മാത്രം പരിപാടികള്‍ അവതരിപ്പിച്ചിരുന്ന കിങിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ കടുത്ത ആരാധകരും സംഗീതജ്ഞരുമായ ക്ലാപ്റ്റണ്‍, സ്റ്റീവന്‍ മില്ലര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു