| Thursday, 9th March 2017, 4:16 pm

യൂണിവേഴ്‌സിറ്റി കോളേജില്‍ സ്‌നേഹ ഇരിപ്പിനു സ്‌കോപ്പുണ്ടോ? എസ്.എഫ്.ഐയോടും ഡി.വൈ.എഫ്.ഐയോടും ചോദ്യവുമായി അസ്മിതയും ജിജീഷും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊച്ചിയിലല്‍ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ച എസ്.എഫ്.ഐയോടും ഡി.വൈ.എഫ്.ഐയോടും ചോദ്യങ്ങളുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ അസ്മിതയും ജിജീഷും. യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ആക്രണത്തില്‍ പ്രതിഷേധിക്കാത്ത സംഘടനകളുടെ ഇരട്ടത്താപ്പാണ് കൊച്ചിയിലെ പ്രതിഷേധത്തില്‍ കാണുന്നതെന്നാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.


Also read പ്രതീക്ഷ ഇടതുപക്ഷത്തില്‍ തന്നെ; തന്നെ എഴുത്തിലേക്കും വായനയിലേക്കും കൊണ്ടുവന്നത് സി.എച്ച് മുഹമ്മദ് കോയ: യു.എ ഖാദര്‍ 


യൂണിവേഴ്‌സിറ്റി കോളേജില്‍ സ്‌നേഹ ഇരിപ്പിന് സ്‌കോപ്പുണ്ടോ കാണില്ലായിരിക്കും അല്ലേ എന്നാണ് ജാനകി രാവണ്‍ എന്ന പ്രൊഫൈലിലൂടെ അസ്മിത ചോദിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അസ്മിതയും സൂര്യഗായത്രിയും സുഹൃത്തായ ജിജീഷിനൊപ്പം ക്യാമ്പസില്‍ എത്തിയപ്പോഴായിരുന്നു എസ്.എഫ്.ഐയുടെ സദാചാര ആക്രമത്തിന് ഇരയായത്.

അസ്മിതയുടെ പോസ്റ്റിനു പുറമെ ജിജീഷും ഫേസ്ബുക്കിലൂടെ സ്‌നേഹ ഇരുപ്പിനെ വിമര്‍ശിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടത് തന്നെയാണ് കൊച്ചിയിലും കണ്ടത് അതിനാരും യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് വണ്ടി കയറണമെന്നില്ലെന്നായിരുന്നു ജിജീഷിന്റെ പോസ്റ്റ്. സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ക്കൊപ്പമിരുന്നതിന്റെ പേരിലായിരുന്നു ജിജീഷിന് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ മറൈന്‍ ഡ്രൈവില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്നു രാവിലെയായിരുന്നു സ്‌നേഹ ഇരുപ്പ് സമരം നടത്തിയത്. സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിന് ആവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പരിപാടി.

We use cookies to give you the best possible experience. Learn more