ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് 19 പ്രതിരോധത്തിന് 1125 കോടി രൂപ നല്‍കുമെന്ന് വിപ്രോ എന്റര്‍പ്രൈസസും അസിം പ്രേംജി ഫൗണ്ടേഷനും. സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
100 കോടി രൂപ വിപ്രോ ലിമിറ്റഡും വിപ്രോ എന്റര്‍പ്രൈസസ് 25 കോടി രൂപയുമാണ് നല്‍കുന്നത്. ശേഷിക്കുന്ന 1000 കോടി രൂപ നല്‍കുന്നത് അസിം പ്രേംജി ഫൗംണ്ടേഷനാണ്.
‘രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ആരോഗ്യമേഖലയുമെയെല്ലാം കൊവിഡ് 19 എന്ന മഹാമാരിയില്‍ തകര്‍ന്ന സാഹചര്യമാണ്. ഈ തുക കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുന്ന ആരോഗ്യമേഖലക്കും ജനങ്ങളെ ബാധിച്ച മറ്റ് മേഖലകള്‍ക്കും കൈത്താങ്ങാകുന്നതിന് വേണ്ടിയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിപ്രോയുടെ വാര്‍ഷിക സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ തുക സംഭാവന ചെയ്യുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
WATCH THIS VIDEO: